Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsതിരഞ്ഞെടുപ്പ് ചട്ട...

തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്ന പരാതി: ടി.എം.തോമസ് ഐസകിനോട് ജില്ലാ കലക്ടർ വിശദീകരണം തേടി.

പത്തനംതിട്ട: തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്ന പരാതിയിൽ പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ.ടി.എം.തോമസ് ഐസകിനോട് ജില്ലാ കലക്ടർ വിശദീകരണം തേടി. യുഡിഎഫ് നൽകിയ പരാതിയിൽ 3 ദിവസത്തിനകം മറുപടി നൽകണമെന്നാണ് കലക്ടർ എം. പ്രേംശങ്കർ നിർദേശം നൽകിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സർക്കാർ സംവിധാനങ്ങൾ എൽഡി എഫ് സ്ഥാനാർഥിയായ തോമസ് ഐസക് ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചാണ് യുഡിഎഫ്‌ പരാതി നൽകിയത്.

സർക്കാർ സ്ഥാപനങ്ങളെയും കുടുംബശ്രീ പ്രവർത്തകരെയും തോമസ് ഐസക്കിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്നും യുഡിഎഫ് ആരോപിച്ചിരുന്നു ജില്ലാ കലക്ടർ വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായതായി ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ ഹൈക്കമാൻഡ്

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ഫലം വന്ന് ഏഴാം ദിവസവും കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ കോൺഗ്രസ് ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ ഇനിയും മുഖ്യമന്ത്രി ആകാത്തത് കേരളത്തിൽ മാത്രമാണ്. തീരുമാനത്തിന് രണ്ടുദിവസമെങ്കിലും...

തിരഞ്ഞെടുപ്പ്:4 ജില്ലകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം : ലോക് സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു സംസ്ഥാനത്തെ 4 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിലാണ് ജില്ലാ കലക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിരുവനന്തപുരം,തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്നു...
- Advertisment -

Most Popular

- Advertisement -