Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsMannarപതിനാല് വയസുകാരിയായ...

പതിനാല് വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു

മാന്നാർ : ട്യൂഷൻ കഴിഞ്ഞ് സാധനം വാങ്ങുന്നതിനായി കടയിൽ എത്തിയ പതിനാല് വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്റ്റോർ ജംഗ്ഷന് സമീപം സ്റ്റേഷനറി കട നടത്തുന്ന ബുധനൂർ ശ്രീനിലയത്തിൽ ശ്രീകുമാർ (50)നെയാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുക ആയിരുന്നു. മാന്നാർ പൊലീസ് എസ്.എച്ച്.ഒ അനീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഗിരീഷ്, സുദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ സാജിദ്,ഹരിപ്രസാദ്, വനിതാ സിവിൽ പൊലീസ് ഓഫീസർ രജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് ;പോളിങ് 70 ശതമാനം കടന്നു

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 7 ജില്ലകളിൽ വോട്ടെടുപ്പ് അവസാനിച്ചു .അവസാനം വന്ന കണക്കുകള്‍ പ്രകാരം പോളിങ് 70 ശതമാനം കടന്നു.എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് 74.21% .കുറവ് പോളിങ്...

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം : പ്രതികളെ ഹരിയാനയിൽ നിന്നും പിടികൂടി

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതികൾ ഹരിയാനയിൽ പിടിയിൽ.മൂന്ന് സ്ത്രീകളടക്കം നാലു ഹരിയാന സ്വദേശികളാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് സംഘം മോഷണം നടത്തിയത്.ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ...
- Advertisment -

Most Popular

- Advertisement -