Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയിലെ...

പത്തനംതിട്ട ജില്ലയിലെ തദ്ദേശ അദാലത്ത് സെപ്റ്റംബര്‍ 10 ന്

പത്തനംതിട്ട : ജില്ലയിലെ തദ്ദേശ അദാലത്ത് സെപ്റ്റംബര്‍ 10ന് തദ്ദേശസ്വയംഭരണവും എക്‌സൈസും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി എം. ബി. രാജേഷിന്റെ നേത്യത്വത്തില്‍ രാവിലെ 8.30 മുതല്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടത്തുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാംവാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി.ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുകയാണ് ലക്ഷ്യം.

അദാലത്ത് ദിവസം നേരിട്ടെത്തിയും അപേക്ഷകള്‍ നല്‍കാം. ബില്‍ഡിങ് പെര്‍മിറ്റ്, കംപ്ലീഷന്‍, ക്രമവത്ക്കരണം, വ്യാപാര- വാണിജ്യ -വ്യവസായ -സേവന ലൈസന്‍സുകള്‍, സിവില്‍ രജിസ്ട്രേഷന്‍ നികുതികള്‍, ഗുണഭോക്തൃ പദ്ധതികള്‍, പദ്ധതി നിര്‍വഹണം, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍, മാലിന്യസംസ്‌കരണം, പൊതുസൗകര്യങ്ങളും പൊതുസുരക്ഷയും, ആസ്തി മാനേജ്മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നിവയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയതും സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലെ പരാതികള്‍, വകുപ്പു മന്ത്രിക്ക് ലഭിച്ച നിവേദനങ്ങള്‍, സ്ഥിരം അദാലത്ത് സമിതിയിലും തദ്ദേശ ഓഫീസുകളിലും തീര്‍പ്പാക്കാത്ത പരാതികള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികള്‍/നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് പരിഗണിക്കുക.

പൊതുജനങ്ങള്‍ക്ക് https://adalatapp.lsgkerala.gov.in/ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി പരാതികള്‍ നല്‍കാം. അവസാനതീയതി സെപ്റ്റംബര്‍ അഞ്ച്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമ്മക്ക് മക്കളെ വേണം, പക്ഷെ മക്കൾക്ക് അമ്മയെ വേണ്ട: ആറ് മക്കളുടെ അമ്മ അഗതി മന്ദിരത്തിലേക്ക്

അടൂർ: ചേന്നമ്പളളി കരമാലേത്ത് വീട്ടിൽ പരേതനായ ചിന്നയ്യ ചെട്ടിയാരുടെ ഭാര്യ സരോജിനിയമ്മാൾ (90)നാണ് മക്കളുടെ അവഗണനയെ തുടർന്ന് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൽ അഭയം തേടേണ്ടിവന്നത്. ആറ് മക്കളുടെ അമ്മയായ സരോജിനിയമ്മ സർക്കാർ...

ഒന്നര വയസുള്ള മകനെ മർദ്ദിച്ച സംഭവം : പിതാവിനെതിരെ അമ്മ പരാതി നൽകി

ആലപ്പുഴ : മാന്നാറിൽ ഒന്നര വയസുള്ള മകനെ മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മ കുട്ടിയുടെ പിതാവിനെതിരെ പരാതി നൽകി.മാന്നാർ കുട്ടംപേരൂർ  എളവ അക്ബർ മൻസിലിൽ അനീഷ (32) ആണ് കുട്ടിയുടെ പിതാവ് തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -