Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsപി.ശശിക്കെതിരായ പരാതി...

പി.ശശിക്കെതിരായ പരാതി : സംസ്ഥാന സെക്രട്ടേറിയേറ്റിൽ ചർച്ച ചെയ്യും

തിരുവനന്തപുരം :  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പിവി അൻവർ എംഎൽഎ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ പരാതി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ച‍ർച്ച ചെയ്യുമെന്ന് സൂചന.

ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരിട്ട് കണ്ട് പിവി അൻവർ പരാതി നൽകിയിരുന്നു. ഇന്നലെ മുഖ്യമന്ത്രിക്ക് നൽകിയ അതേ പരാതിയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയതെന്നാണ് പിവി അൻവ‍ർ പറഞ്ഞത്. സംസ്ഥാന സെക്രട്ടറിയേറ്റിലെ ചർച്ചകൾക്ക് അനുസരിച്ചായിരിക്കും പരാതിയിൽ പാർട്ടി നിലപാട് കൈക്കൊള്ളുന്നത്.

അതേസമയം ,തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഭയക്കുന്നില്ലെന്നും ആര്‍ക്കും എന്തും പറയാനുള്ള അധികാരമുണ്ടെന്നും പി ശശി പ്രതികരിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതു മുതല്‍ നിരവധി തവണ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അതൊക്കെ തരണം ചെയ്താണ് ഇവിടെ വരെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പച്ചമണ്ണ് ഖനനം : 3 ടിപ്പറുകളും ഒരു മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു

തിരുവല്ല : അനധികൃതമായി പച്ചമണ്ണ്  ഖനനം ചെയ്ത് കടത്താൻ ശ്രമിച്ച മൂന്ന് ടിപ്പറുകളും ഒരു മണ്ണ് മാന്തിയന്ത്രവും കീഴ്വായ്പൂർ പോലീസ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ രണ്ടരയോടെ  നൈറ്റ്‌ പട്രോൾ സംഘമാണ്  പിടിച്ചെടുത്തത്. കുന്നന്താനം...

ആലപ്പുഴയിൽ റിസോര്‍ട്ട് ജീവനക്കാരി മരിച്ചനിലയില്‍

ആലപ്പുഴ :ആലപ്പുഴ നെടുമുടിയില്‍ റിസോര്‍ട്ട് ജീവനക്കാരി മരിച്ചനിലയില്‍. അസം സ്വദേശിനിയായ ഹസീന ഖാത്തൂനെ(50)യാണ് മരിച്ചനിലയില്‍ കണ്ടത്. ഇവർ താമസിക്കുന്ന മുറിക്കു പുറത്താണു മൃതദേഹം കണ്ടത്. കഴുത്തിൽ കയര്‍ കുരുക്കി കൊലപ്പെടുത്തിയതാണെന്നാണ് സംശയം.സംഭവത്തിൽ നെടുമുടി...
- Advertisment -

Most Popular

- Advertisement -