Saturday, August 2, 2025
No menu items!

subscribe-youtube-channel

HomeNewsAdoorപാറയുമായി വന്ന...

പാറയുമായി വന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

അടൂർ : പാറയുമായി വന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. വീട് പൂർണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന കുട്ടികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കടമ്പനാട് മുണ്ടപ്പള്ളി കോളനിയിൽ ശിവ വിലാസത്തിൽ മണിക്കുട്ടൻ്റെ വീടാണ് തകർന്നത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.

റോഡരികിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് എടുത്ത കുഴി മൂടിയ ഭാഗം ഒഴിവാക്കി ലോറി വെട്ടിച്ചപ്പോഴായിരുന്നു അപകടം. വീടിൻ്റെ സംരക്ഷണ ഭിത്തി തകർത്താണ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞത്. പതുക്കെ ചരിയുന്നത് ലോറി ഉടമ ഉച്ചത്തിൽ വിളിച്ചു പറഞ്ഞതോടെ മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്ന കുട്ടികൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

കുട്ടികൾ സ്കൂളിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു. വീടിൻ്റെ നാല് മുറികൾ തകർന്നു. ഉടമ തന്നെയാണ് ലോറി ഓടിച്ചത്. അടൂർ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൺസൂൺ ടൂറിസം : വാഗമൺ പൈൻമരക്കാടുകൾ വിനോദസഞ്ചാരികളുടെ വേദിയാകുന്നു

പാലാ: മൺസൂൺ ടൂറിസത്തിന്റെ പുത്തൻ സാധ്യതകൾക്ക് വാഗമൺ പൈൻമരക്കാടുകൾ വേദിയാകുന്നു.  മഴ നനഞ്ഞ് വാഗമണ്ണിലെ പൈൻ മരക്കാട്ടിലെത്താൻ വിനോദസഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശങ്ങളിലൊന്നായ വാഗമണ്ണിലെ പൈൻ വനങ്ങൾക്ക് പേരുകേട്ടതാണ്. ശരാശരി...

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടര്‍പട്ടികയില്‍  ഓഗസ്റ്റ് ഏഴ് വരെ പേര് ചേർക്കാമെന്ന് ജില്ലാ കലക്ടര്‍

പത്തനംതിട്ട: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി പുനര്‍വിഭജിച്ച വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും ഓഗസ്റ്റ് ഏഴുവരെ  ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ കലക്ടര്‍  എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. വോട്ടര്‍പട്ടിക പുതുക്കലുമായി...
- Advertisment -

Most Popular

- Advertisement -