Monday, October 19, 2026
No menu items!

subscribe-youtube-channel

HomeSpiritualകവിയൂർ ഗണേശോത്സവം...

കവിയൂർ ഗണേശോത്സവം വിളംബര ഘോഷയാത്രയോടെ ആരംഭിച്ചു

തിരുവല്ല: കവിയൂർ ഗണേശോത്സവം വിളംബര ഘോഷയാത്രയോടെ ആരംഭിച്ചു. വ്യാഴാഴ്ച വൈകിട്ട് 6ന് പലിപ്ര  ദേവി ക്ഷേത്ര സന്നിധിയിൽ കവിയൂർ ഗണേശോത്സവ സംഘാടക സമിതി രക്ഷാധികാരിമാരായ റിട്ട.വാട്ടർ ട്രാൻസ്പോർട്ട് ജോയിന്റ് ഡയറക്ടർ കെ. ജെ. ശശിധരൻ നായർ, റിട്ട. റോ ജോയിന്റ് ഡപ്യൂട്ടി ഡയറക്ടർ എം. പി. സോമനാഥ പണിക്കർ എന്നിവർ പതാക ഉയർത്തി  വിളംബര യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു.

കവിയൂർ ദേശത്തിലെ വിവിധ സാമുദായിക കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി മഹാഗണേശ പ്രതിഷ്ഠ നടക്കുന്ന കാവുങ്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6ന് യജ്ഞഹോതാവ് മൂത്തേടത്തില്ലം കൃഷ്ണരുടെ മുഖ്യകാർമികത്വത്തിൽ വിഗ്രഹ പ്രതിഷ്ഠ നടക്കും.

ശനിയാഴ്ച പകൽ 11ന് നടക്കുന്ന സാംസ്കാരിക സമ്മേളനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രക്ഷാധികാരി ഡോ. ബി.ജി. ഗോകുലൻ അദ്ധ്യക്ഷത വഹിക്കും. കവിയൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് എം.ഡി.ദിനേശ് കുമാർ മുഖ്യപ്രഭാഷണം നടത്തും .

ഇതിനോടനുബന്ധിച്ച് പുലർച്ചെ 5ന് മിഴിതുറക്കൽ, 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8ന് പുരാണ പാരായണം  ഉച്ചയ്ക്ക്  1ന് മഹാപ്രസാദമൂട്ട് , വൈകിട്ട്  6ന് ഗണേശ വിഗ്രഹ പൂജയും തുടർന്ന് ദീപാരാധന, രാത്രി 8ന് ഭജനയും നടക്കും .

ഞായറാഴ്ച രാവിലെ 8മുതൽ പുരാണ പാരായണം , ഉച്ചയ്ക്ക് 1മുതൽ വിദ്യാർത്ഥികളുടെ കലാ കായിക മത്സരങ്ങൾ വൈകിട്ട് 5ന് വിനായക പൂജ എന്നിവ ഉണ്ടാകും. വൈകിട്ട് 6ന് ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര പലിപ്ര ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് മനയ്ക്കച്ചിറ മണിമലയാറ്റിൽ ശ്രീനാരായണ കൺവെൻഷൻ നഗർ കടവിൽ നിമഞ്ജനം നടത്തും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത്  സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. സർവ്വകാല റെക്കോർഡിൽ നിന്നും ഇന്നലെ വില താഴേക്ക് എത്തിയിരുന്നെങ്കിലും ചെറിയ കുറവാണ് ഉണ്ടായത്. പവന് ഇന്നലെ 200 രൂപ കുറഞ്ഞെങ്കിലും വില ഇപ്പോഴും മുക്കാൽ ലക്ഷത്തിന്...

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം :  ഡോ. മോഹന്‍ ഭഗവത്

ന്യൂഡൽഹി : വിദ്യാഭ്യാസവും ആരോഗ്യവും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണെന്നും അത് എല്ലാവര്‍ക്കും ലഭ്യമാകണമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത്. ഇത് രണ്ടും കച്ചവടങ്ങളല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി...
- Advertisment -

Most Popular

- Advertisement -