Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഓണം :...

ഓണം : ജീവനക്കാർക്ക് 4000 രൂപ ബോണസ് ; 2750 രൂപ ഉത്സവ ബത്ത

തിരുവനന്തപുരം : ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്.

കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത നൽകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണം വിപണി : 200 കോടി രൂപ സപ്ലൈക്കോയ്ക്ക് അനുവദിച്ചു 

തിരുവനന്തപുരം: ഓണം അടുത്തതോടെ വിപണി വില പിടിച്ചുനിർത്താൻ ഇടപെടലുമായി സർക്കാർ. ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്കു സർക്കാർ 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാർഡ്) ഓണക്കിറ്റിനായി 53 കോടിയും ഉള്‍പ്പെടെ 253 കോടി...

വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് അഞ്ച് പേരെ കുത്തി പരിക്കേൽപ്പിച്ചു

തിരുവല്ല : തിരുവല്ല വളഞ്ഞവട്ടം കെവി യു.പി സ്കൂളിന് സമീപം വിരണ്ടോടിയ പോത്ത് അഞ്ച്  പേരെ കുത്തി പരിക്കേൽപ്പിച്ചു.പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. വളഞ്ഞവട്ടം...
- Advertisment -

Most Popular

- Advertisement -