Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsബോയിങ് സ്റ്റാർലൈനർ...

ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകം ഭൂമിയിൽ മടങ്ങിയെത്തി

ന്യൂയോർക്ക് : ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി.ഇന്ത്യൻ സമയം രാവിലെ 9.30നായിരുന്നു പേടകം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ ലാൻഡ് ചെയ്തത്.ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയിൽ ഉണ്ടായിരുന്ന സുനിത വില്ല്യംസും ബുച്ച് വിൽമോറും ഇല്ലാതെയാണ് പേടകം ഭൂമിയിലേക്ക് മടങ്ങി എത്തിയത്.

നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സ്റ്റാർലൈനർ പേടകത്തെ ഭൂമിയിലേക്ക് തിരികെ എത്തിക്കാനുള്ള തീരുമാനം എടുക്കുന്നത്.പേടകത്തിൽ ജൂണിലാണ് സുനിതയും വിൽമോറും ബഹിരാകാശത്തെത്തിയത്. ഇവരുടെ മടക്കം അടുത്ത ഫെബ്രുവരിയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗൃഹനാഥനെ കെട്ടിയിട്ട് മർദിച്ച് 45 പവൻ സ്വർണം കവർന്നു

തൃശൂർ: തൃശൂരിൽ ഗൃഹനാഥനെ കെട്ടിയിട്ട് മർദിച്ച് വൻ സ്വർണക്കവർച്ച. ഒല്ലൂക്കര സ്വദേശി സോമശേഖരൻ്റെ വീട്ടിലാണ് 45 പവൻ സ്വർണം കവർന്നത്. പുലർച്ചെ മൂന്നുമണിയോടെയാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മോഷ്‌ടാക്കൾ പുറകുവശത്തെ വീടിൻ്റെ...

പെരിങ്ങരയിൽ വയോജന സൗഹൃദ കൂട്ടായ്മയും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ കൂട്ടായ്മയും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ നിർവഹിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ്  അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -