Sunday, June 22, 2025
No menu items!

subscribe-youtube-channel

Homeഗാനഗന്ധര്‍വ്വന്‍ കെ...

ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ്  കേരളത്തിലെത്തുന്നു

തിരുവനന്തപുരം : അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ്  കേരളത്തിലെത്തുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളുപ്പെടുത്തിയത്. യേശുദാസ് കേരളത്തിലേക്ക് വരുന്നത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സംഗീതാസ്വാദകര്‍.

വര്‍ഷങ്ങളായി യേശുദാസിന്റെ സംഗീതകച്ചേരിയോടെയാണ് സൂര്യ ഫെസ്റ്റിവലിന് തുടക്കം കുറിച്ചിരുന്നത്. ഇക്കുറി ഒക്ടോബര്‍ ആദ്യം യേശുദാസിന്റെ സംഗീത കച്ചേരിയോടെയാണ് സൂര്യ ഫെസ്റ്റിവല്‍ ആരംഭിക്കുക.
ശ്രീനാരായണ ഗുരു ദേവന്റെ ജാതിഭേദം മതദ്വേഷം എന്ന വരികള്‍ പാടി 1961 നവംബര്‍ 14ന് തുടങ്ങിയതാണ് ആ സംഗീത യാത്ര.

എട്ടുതവണ ദേശീയ പുരസ്‌കാരം, 24 തവണ കേരള സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു. മറ്റു സംസ്ഥാനങ്ങളും  ആദരിച്ചു. പന്ത്രണ്ട് സിനിമകളില്‍ പാടി അഭിനയിച്ചു. 1975 ല്‍ പദ്മശ്രീ, 2002 ല്‍ പദ്മഭൂഷണ്‍, 2017 ല്‍ പദ്മവിഭൂഷണ്‍  ബഹുമതികൾ ഏറ്റുവാങ്ങി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിപിഎം പിന്തുണ : രാമങ്കരിയിൽ യുഡിഎഫ് അധികാരത്തിൽ

ആലപ്പുഴ : ആലപ്പുഴ രാമങ്കരി പഞ്ചായത്തിൽ സിപിഎം അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിൽ.പ്രസിഡന്റായി കോൺഗ്രസ് അംഗം ആർ.രാജു മോനെ തിരഞ്ഞെടുത്തു.12 പഞ്ചായത്ത് അംഗങ്ങളിൽ ഔദ്യോഗിക പക്ഷത്തെ നാല് സിപിഎം അംഗങ്ങളും നാല് യുഡിഎഫ്...

വയനാടിനായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ കൈമാറി

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  രാജി. പി. രാജപ്പൻ്റെ നേതൃത്വത്തിലാണ് ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്ത്...
- Advertisment -

Most Popular

- Advertisement -