Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsമലയാളികൾ ഇന്ന്...

മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുന്നു

പത്തനംതിട്ട : ഐശ്വര്യത്തിൻ്റെയും സമ്പൽ സമ്യദ്ധിയുടെ ദിനമായ ഇന്ന്  ലോകമെമ്പാടുമുള്ള മലയാളികൾ  ഓണം ആഘോഷിക്കുന്നു. പൊന്നിൻ ചിങ്ങം മാസത്തിലെ തിരുവോണം നാളിലാണ് ഓണം ആഘോഷിക്കുന്നത്. അത്തം മുതലുള്ള 10 ദിവസങ്ങളിലാണ് ഓണം ആഘോഷിക്കുന്നത്. ഈ 10 ദിവസവും വീട്ടുമുറ്റത്ത് പൂക്കളം ഒരുക്കും.

നാനാത്വത്തിൽ ഏകത്വം ദർശിക്കാൻ കഴിയുമെന്നതാണ്  ഓണത്തിൻ്റെ പ്രത്യേകത. കാർഷിക വിഭവങ്ങൾ മുതൽ വിലകൂടിയ സമ്മാനങ്ങൾ വരെ ജനങ്ങൾ പരസ്പരം കൈമാറും. ഉപ്പേരിയും പപ്പടവും പായസവും കൂട്ടി  ഓണമുണ്ണാൻ  മലയാളികൾ കാത്തിരിക്കുന്ന ദിനം കൂടിയാണ്. തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ കാണാൻ വരുന്ന ദിവസം എന്നാണ് ഐതിഹ്യം.

അതേസമയം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരവകുപ്പിന്റെ ഓണം വാരാഘോഷം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്‌. എല്ലാവർക്കും ദേശം ന്യൂസിൻ്റെ  ഓണാശംസകൾ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിറന്നാളാഘോഷത്തിനിടെ സംഘര്‍ഷം: 5 പേര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് പിറന്നാളാഘോഷത്തിനിടെ നടന്ന സംഘര്‍ഷത്തിൽ അഞ്ച് പേർക്ക് കുത്തേറ്റു.ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്.ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്.സംഭവത്തിൽ മൂന്നു പേരെ...

ശബരിമല മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പിനുള്ള അഭിമുഖം 25 മുതൽ

പത്തനംതിട്ട: വരുന്ന സീസണിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പുകൾക്കുള്ള അഭിമുഖം 25, 26 തീയതികളിൽ തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കും. അഭിമുഖത്തിന് ശേഷം തുലാമാസം 1 ന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിലൂടെ...
- Advertisment -

Most Popular

- Advertisement -