Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsSabarimalaകന്നിമാസ പൂജകൾ...

കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന്  അടയ്ക്കും

ശബരിമല : ഓണം, കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 ന് അടയ്ക്കും. തന്ത്രിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന നാരായണൻ നമ്പൂതിരി, മേൽശാന്തി പി.എൻ. മഹേഷ് എന്നിവരുടെ കാർമികത്വത്തിൽ ലക്ഷാർച്ചന, കളഭാഭിഷേകം, ഗണപതി ഹോമം എന്നിവ നടന്നു

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഈ മാസം 25, 26 തീയതികളിൽ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തുമെന്ന് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

ശബരിമല മേൽശാന്തിയാകാൻ 61 പേരും മാളികപ്പുറം മേൽശാന്തിയാകാൻ 45 പേരുമാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നത്. അഭിമുഖം പൂർണമായും ക്യാമറയിൽ ചിത്രീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് ദേവസ്വം കമ്മിഷണർ ഹൈക്കോടതിക്ക് കൈമാറും. തുടർന്ന് തുലാം 1 ന് സന്നിധാനത്ത് വച്ച് നുറുക്കെടുപ്പിലൂടെ മേൽശാന്തിമാരെ തിരഞ്ഞെടുക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് 2 വയസുകാരിയെ പീഡിപ്പിച്ച കേസ് : പ്രതി ഹസൻകുട്ടി കുറ്റക്കാരൻ

തിരുവനന്തപുരം : പേട്ടയിൽ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി .പ്രതിക്കുള്ള ശിക്ഷ തിരുവനന്തപുരം പോക്സോ കോടതി ഒക്ടോബർ 3 ന് വിധിക്കും. 2024...

അനു കൊലക്കേസ്: മുജീബ് റഹ്മാന്റെ ഭാര്യ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്‍മാന്‍റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിനാണ് റൗഫീന അറസ്റിലായത് .അനുവിനെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വർണം വിറ്റ...
- Advertisment -

Most Popular

- Advertisement -