Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiമെമ്മറി കാർഡിലെ...

മെമ്മറി കാർഡിലെ പരിശോധനാ റിപ്പോർട്ട് : അതിജീവിത നൽകിയ ഉപഹർജി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിൽ അനധികൃതമായി പരിശോധിച്ചതിനെതിരെ അതിജീവിത നൽകിയ ഉപഹർജി ഹൈ കോടതി തള്ളി. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ഹർജി തള്ളിയത്. മുൻപ് തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ ഉന്നയിക്കാൻ ആവില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഹർജി നിയമപരമായി നില നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തണം എന്നുമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്. ഈ രണ്ട് ആവശ്യങ്ങളും കോടതി തള്ളി.

നേരത്തെ മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന പരാതിയിൽ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു .തുടർന്ന് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മൂന്നു തവണ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടന്നും ഇതിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്നുമുള്ള റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുപ്ലി വണ്ടിൻ്റെയും, അട്ടയുടെയും ശല്യം രൂക്ഷമെന്ന് പരാതി

മല്ലപ്പള്ളി: താലൂക്കിൻ്റെ കിഴക്കൻ മലയോര മേഖലകളായ കോട്ടാങ്ങൽ, കൊറ്റനാട് എന്നിവിടങ്ങളിൽ മുപ്ലി വണ്ട്, അട്ട, കൊതുക് എന്നിവ പെരുകുന്നത് ജനജിവിതത്തിന് ബുദ്ധിമുട്ട് ആകുന്നതായി പരാതി.റാന്നി വലിയ കാവ് വനത്തോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ...

കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി സമയങ്ങളിൽ മാറ്റം

കോന്നി : കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി സമയങ്ങളിൽ മാറ്റം വരുത്തിയതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. തിങ്കൾ മുതൽ ശനി വരെ ഇനി രാവിലെ 8 മുതൽ ഉച്ച കഴിഞ്ഞ് 2...
- Advertisment -

Most Popular

- Advertisement -