Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsസേവനത്തിലൂടെ മനുഷ്യനന്മക്കായി...

സേവനത്തിലൂടെ മനുഷ്യനന്മക്കായി പ്രവർത്തിക്കേണ്ടത് മാനവധർമ്മം : പ്രൊഫ. പി.ജെ കുര്യൻ

കവിയൂർ : സമൂഹത്തിൻ്റെ ഗുണപരമായ മാറ്റത്തിന് വേണ്ടി പ്രവർത്തിക്കുന്നതാണ് വൈ.എം.സി.എ യുടെ ദൗത്യമെന്നും മനുഷ്യനന്മക്കായി സേവന സന്നദ്ധരായ സമൂഹത്തെ സൃഷ്ടിക്കണമെന്നും അത്തരത്തിൽ സേവന പാതയിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളാ വൈ.എം.സി.എ യുടെ പ്രഥമ ചെയർമാൻ ഡോ. കെ.എ ജോൺ എക്കാലത്തും സ്മരിക്കപ്പെടുമെന്നും രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു. വൈ.എം.സി.എ കേരളാ റീജണിൻ്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി പ്രഥമ ചെയർമാൻ ഡോ. കെ.ഐ ജോൺ അനുസ്മരണ സമ്മേളനം കവിയൂർ വൈ.എം.സി.എ യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ചെയർമാൻ ജോസ് നെറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ചെയർമാൻ അഡ്വ. വി.സി സാബു അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് ചെയർമാൻ വർഗീസ് ജോർജ് പള്ളിക്കര, സെക്രട്ടറി ഡേവിഡ് സാമുവേൽ, സബ് – റീജ ൺ ചെയർമാൻ ജോജി പി. തോമസ്, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈ.എം.സി.എ പ്രസിഡൻ്റ് ജേക്കബ് മാത്യു, സെക്രട്ടറി കെ.സി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോൺ, സബ് – റീജൺ ഭാരവാഹികളായ സി.ജി ഫിലിപ്പ്, എലിസബേത്ത് കെ. ജോർജ്, ജോ ഇലഞ്ഞിമൂട്ടിൽ, ലിനോജ് ചാക്കോ എന്നിവർ പ്രസംഗിച്ചു.

വൈ. എം.സി.എ പ്രഥമ കേരളാ റീജണൽ ചെയർമാൻ ഡോ. കെ. ഐ ജോണിൻ്റെ  ശവകുടീരത്തിൽ പുഷ്പാർച്ച നടത്തി. റവ. ഷാജി തോമസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ണൂരിൽ നവജാത ശിശുവിനെ കിണറ്റിലെറിഞ്ഞ് കൊന്നത് 12-കാരി

കണ്ണൂർ : കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് 12-കാരിയെന്ന് പോലീസ് .കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളാണ് 12-കാരി.തമിഴ്നാട് സ്വദേശിയായ മുത്തുവിന്റെയും അക്കമ്മയുടെയും കുഞ്ഞിനെയാണ് വാടക ക്വാർട്ടേഴ്സിനു സമീപത്തെ...

Kerala Lotteries Results : 08-04-2025 Sthree Sakthi SS-462

1st Prize Rs.7,500,000/- (75 Lakhs) SO 298420 (IRINJALAKKUDA) Consolation Prize Rs.8,000/- SN 298420 SP 298420 SR 298420 SS 298420 ST 298420 SU 298420 SV 298420 SW 298420 SX...
- Advertisment -

Most Popular

- Advertisement -