Friday, June 19, 2026
No menu items!

subscribe-youtube-channel

HomeNewsപരുമല പെരുന്നാള്‍...

പരുമല പെരുന്നാള്‍ : തയ്യാറെടുപ്പുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം : മാത്യു ടി തോമസ് എം.എല്‍.എ

പത്തനംതിട്ട : പരുമല പെരുന്നാളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, മേജര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം.

വരാല്‍തോട് ഷട്ടറിന്റെ പുനുരുദ്ധാരണത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം. കവിയൂര്‍ പുഞ്ചയില്‍ കൃഷി ഇറക്കാന്‍ കറ്റോട് പാലം മുതല്‍ കാക്കത്തുരുത്ത് വരെയുള്ള സ്ഥലത്ത് തോട് വൃത്തിയാക്കണം.തിരുവല്ല താലൂക്ക് ഓഫീസിലെ ലിഫ്റ്റ് പ്രവര്‍ത്തനസജമാക്കണമെന്നും  നിര്‍ദ്ദേശിച്ചു.അടൂര്‍ മുട്ടാര്‍ നീര്‍ച്ചാലിലെ ലെഗസി മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി പൂര്‍ത്തിയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പ്രതിനിധി പറഞ്ഞു.

കലഞ്ഞൂര്‍ വില്ലേജ് ഓഫീസ്, കൂടല്‍ ഫിഷ് മാര്‍ക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് കെ. യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ പ്രതിനിധി പറഞ്ഞു.ജില്ലാ പദ്ധതി രൂപീകരണത്തില്‍ എല്ലാ വകുപ്പുകളുടേയും കൃത്യമായ പങ്കാളിത്തമുണ്ടാകണമെന്ന്  അധ്യക്ഷനായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു.ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ. എസ്. മായ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തെരഞ്ഞെടുപ്പ് : ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങൾ

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പട്ടികയായി. നഗരസഭയുടെ പേര്, വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍. അടൂര്‍- അടൂര്‍ ഹോളി എയ്ഞ്ചല്‍സ് സ്‌കൂള്‍. പത്തനംതിട്ട- പത്തനംതിട്ട  കാതോലിക്കേറ്റ്...

തദ്ദേശ വാർഡ് വിഭജനം : 16896 പരാതികൾ ലഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന റിപ്പോർട്ട് സംബന്ധിച്ച് ആകെ 16896 പരാതികൾ ലഭിച്ചു. ഏറ്റവും അധികം പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിലാണ് - 2834 എണ്ണം....
- Advertisment -

Most Popular

- Advertisement -