Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറാബിസ് വാക്സിൻ...

റാബിസ് വാക്സിൻ എടുത്ത 61 കാരിയുടെ ശരീരം തളർന്നതായി പരാതി

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ റാബിസ് വാക്സിനെടുത്ത 61കാരിയുടെ ശരീരം പൂർണമായും തളർന്നുവെന്നും സംസാരശേഷി നഷ്ടപ്പെട്ടെന്നും പരാതി. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മയാണ് വാക്‌സിനെടുത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയത്.

മുയൽ കടിച്ചതിന് ഒക്ടോബർ 21-നാണ് ശാന്തമ വാക്സിനെടുത്തത്. മൂന്നു ഡോസ് വാക്സിനുകൾ എടുത്തതിന് പിന്നാലെ ശാന്തമ്മ തളർന്നു വീണെന്ന് കുടുംബം ആരോപിക്കുന്നു. ഒരാഴ്ചയോളം വെൻ്റിലേറ്ററിലായിരുന്ന ശാന്തമ്മ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. വാക്സിൻ എടുത്തതിന്റെ പാർശ്വഫലമാണെന്ന് ഡോക്ടർമാർ അറിയിച്ചതായും കുടുംബം പറയുന്നു. സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂരു നിക്ഷേപത്തട്ടിപ്പ് : മലയാളി ദമ്പതികൾ കെനിയയിൽ

ബെംഗളൂരു : ബെംഗളൂരുവിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമകളായ മലയാളി ദമ്പതികൾ കെനിയയിലേക്ക് കടന്നെന്ന് പോലീസ് .ബെംഗളൂരു രാമമൂര്‍ത്തി നഗറില്‍ പ്രവർത്തിച്ചിരുന്ന ചിറ്റ്...

അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല: ഹൈക്കോടതി

കൊച്ചി : അവശ്യ സേവനങ്ങള്‍ക്കായി വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. കേരളത്തിലെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും...
- Advertisment -

Most Popular

- Advertisement -