Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsറോഡിന്റെ ദുരവസ്ഥ:...

റോഡിന്റെ ദുരവസ്ഥ: കോൺഗ്രസ് കമ്മിറ്റി പെരിങ്ങരയിൽ വാഴ നട്ടു പ്രതിഷേധിച്ചു

തിരുവല്ല : പെരിങ്ങര ജംഗ്ഷനിൽ നിന്നും കാരയ്ക്കൽ പ്രദേശവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ക്യഷ്ണപാദം റോഡിന്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ച്  പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡിലെ കുഴിയിൽ വാഴ നട്ടു പ്രതിഷേധിച്ചു. റോഡിൽ രൂപപ്പെട്ട ആഴമേറിയ കുഴികളിൽ മഴവെള്ളം കെട്ടി കിടന്ന് കുഴികൾ തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്.

ഇരുചക്ര വാഹന യാത്രക്കാർ  കുഴിയിൽ വീണ്  പരുക്കേൽക്കുന്നത് നിരന്തര കാഴ്ചയാണ്. കഴിഞ്ഞ  ദിവസം കോളേജിലേക്ക് പോയ പെൺകുട്ടി കുഴിയിൽ വീണ് സാരമായ പരുക്കേറ്റ്  ചികിത്സയിലാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ് ടൗൺ കമ്മിറ്റി ആവശ്യപ്പെട്ടു. ഭാസി, രാധാകൃഷ്ണൻ, ജിജി ചാക്കോ, മനു കേശവ്, മനോജ് കളരിക്കൽ, ഗോപൻ, പ്രസാദ്, ഏബ്രഹാം മന്ത്രയിൽ, റോയ്, ഷൈജു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെ അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി ഉത്തരവ് തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ്...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.കാസർകോട്,കണ്ണൂർ ,കോഴിക്കോട് ,മലപ്പുറം, വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ...
- Advertisment -

Most Popular

- Advertisement -