Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസംസ്ഥാന സ്കൂൾ...

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം : വിളംബര ജാഥ നാളെ  (നവംബർ 14 ന് )

ആലപ്പുഴ: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തോട് അനുബന്ധിച്ച്  സംഘടിപ്പിക്കുന്ന ശാസ്ത്രോത്സവ വിളംബര ജാഥയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

വ്യാഴം രാവിലെ 9 മണിക്ക് കേരളത്തിലെ സസ്യ സമ്പത്തിനെ കുറിച്ച് സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഹോർത്തൂസ് മലബാറിക്കസ് ഗ്രന്ഥത്തിൻറെ നിർമ്മാണത്തിൽ മുഖ്യ പങ്കുവഹിച്ച നാട്ടുവൈദ്യനായിരുന്ന ഇട്ടി  അച്യുതൻ വൈദ്യരുടെ ചേർത്തല കടക്കരപ്പള്ളിയിലെ സ്മൃതി കുടീരത്തിൽ നിന്നും ദലീമ ജോജോ എം എൽ എ ഉദ്ഘാടനം ചെയ്ത്  ആരംഭിക്കുന്ന  പതാക ജാഥ ചേർത്തല , അരൂർ , ആലപ്പുഴ  മണ്ഡലങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി 3 മണിക്ക് ആലപ്പുഴ മുനിസിപ്പൽ ശതാബ്ദി മന്ദിരത്തിൽ സംഗമിക്കും.

ഹരിത വിപ്ലവത്തിന്റെ നായകനായിരുന്ന കൃഷിശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥന്റെ  മങ്കൊമ്പ് തറവാട് വീട്ടിൽ നിന്നും  ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ എം വി പ്രിയ  ഉദ്ഘാടനം ചെയ്ത് ആരംഭിക്കുന്ന ദീപശിഖാ റാലി കുട്ടനാട് , ഹരിപ്പാട്,  അമ്പലപ്പുഴ മണ്ഡലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശതാബ്ദി മന്ദിരത്തിൽ എത്തിച്ചേരും.

ഇതോടൊപ്പം സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന ജില്ലക്ക് ശാസ്ത്രമേള സംഘാടകസമിതിയുടെ നാമധേയത്തിൽ ഏർപ്പെടുത്തി പ്രത്യേകം രൂപകൽപ്പന ചെയ്ത  എഡ്യൂക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫിയും വഹിച്ചുകൊണ്ടുള്ള വാഹന ഘോഷയാത്ര  എം. എസ്. അരുൺ കുമാർ  എം എൽ എ ഉദ്ഘാടന  നിർവ്വഹിച്ച്  ചെങ്ങന്നൂർ , മാവേലിക്കര, കായംകുളം മണ്ഡലങ്ങളിലൂടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശതാബ്ദി മന്ദിരത്തിൽ സംഗമിക്കും. തുടർന്ന് നാല് മണിയോട് കൂടി ശതാബ്ദി മന്ദിരത്തിൽ നിന്നും ആരംഭിക്കുന്ന വിളംബര ഘോഷയാത്ര സംഘാടകസമിതി ചെയർമാനും ഫിഷറീസ്  സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ  സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം: പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വിൽപന കോടതി നിരോധിച്ചു

കൊച്ചി: പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വിൽപനയും  ചെറിയ ഷാംപൂ പാക്കറ്റുകൾ ഉപയോഗിക്കുന്നതും ഹൈക്കോടതി വിലക്കി. പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിക്ക് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ നിർദേശം നൽകിയത്. ജസ്റ്റിസ് രാജാ വിജയരാഘവൻ,...

ഓണവിപണി : ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കി.45 പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. ഓണക്കാലത്ത് വിപണിയിൽ അധികമായെത്തുന്ന പാൽ, ഭക്ഷ്യ...
- Advertisment -

Most Popular

- Advertisement -