Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsവീട്ടിൽ സൂക്ഷിച്ചിരുന്ന കോട എക്സൈസ്...

വീട്ടിൽ സൂക്ഷിച്ചിരുന്ന കോട എക്സൈസ് സംഘം പിടികൂടി

തിരുവല്ല : വീട്ടിൽ സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോട എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. കവിയൂർ തുണ്ടിയിൽ പുത്തൻവീട്ടിൽ വീട്ടിൽ ടി പി വിനോദ് ( 36 ) നെ ആണ് എക്സൈസ് തിരുവല്ല റേഞ്ച് ഇൻസ്പെക്ടർ എച്ച് നാസറിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടിയത്.

വിനോദിന്റെ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റുന്നതായ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. വീട്ടിലെ മുറിക്കുള്ളിൽ ഒളിപ്പിച്ചിരുന്ന മൂന്ന് ജാർ കോട എക്സൈസ് സംഘം പിടിച്ചെടുത്തു.

അസി. എക്സൈസ് ഇൻസ്പെക്ടർ കെ.പി അജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ രാഹുൽ സാഗർ, അൻസറുദ്ദീൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മാരായ മിനിമോൾ, രാജിമോൾ എന്നിവർ അടങ്ങുന്ന സംഘമാണ് കോട പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാമ്പത്തിക രംഗത്ത് കുതിച്ചുയർന്ന് ഭാരതം : ആഗോള ജിഡിപി യിലേക്കുള്ള സംഭാവനയിൽ രണ്ടാമത്

ന്യൂഡൽഹി : ആഗോള സാമ്പത്തിക രംഗത്ത് വൻ ശക്തിയായി മാറുന്ന ഭാരതത്തിന്റെ കുതിപ്പ് വ്യക്തമാക്കുന്ന പുതിയ കണക്കുകൾ. ലോകത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചയിൽ വലിയ സംഭാവനകൾ നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഭാരതം...

തെങ്ങിൽ നിന്ന് വീണ് മരിച്ചു

തിരുവല്ല: തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. തിരുവല്ല, പാലിയേക്കര, കാണിരമാലിയിൽ  അപ്പുക്കുട്ടൻ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30  മണിയോടെ ആയിരുന്നു സംഭവം. കാവുംഭാഗം ജംഗ്ഷന് സമീപം നിന്നിരുന്ന തെങ്ങിൽ...
- Advertisment -

Most Popular

- Advertisement -