Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസിയിൽ ...

കെഎസ്ആർടിസിയിൽ ആദ്യ ആഴ്ചയിൽ തന്നെ ശമ്പളം വിതരണം ചെയ്യാൻ ശ്രമിക്കും: ഗണേഷ് കുമാർ

തിരുവനന്തപുരം : ആദ്യ ആഴ്ചയിൽ തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കെഎസ്ആർടിസി ഒരുമിച്ച് ശമ്പളം വിതരണം ചെയ്യുന്ന മൂന്നാം മാസമാണിത്. ക്രമേണ ഒന്നാം തീയതി തന്നെ ശമ്പളം വിതരണംചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ധനകാര്യവകുപ്പ് 50 കോടി രൂപ അനുവദിച്ചതിനെ തുടർന്നാണ് ശമ്പളം വിതരണം ചെയ്തതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

സമയത്തിന് ശമ്പളം വിതരണം ചെയ്യുമെന്ന് അറിവുണ്ടായിരുന്നിട്ടും കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം നടന്ന സമരം ദാർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവാവിനെ പേനാക്കത്തിക്ക് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചതിന് രണ്ടുപേരെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പോലീസ് ആണെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ പേനാക്കത്തിക്ക്  ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചതിന് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചിറ്റാർ സീതത്തോട്  കാക്കുന്നത്ത്  ഷിജോ ജോസഫ് (34), സീതത്തോട് മൂന്ന് കല്ല്  മരുതിമൂട്ടിൽ റംഷാദ് (28)...

മൈസൂരിലെ നഴ്സിങ് ഹോസ്റ്റലുകളിൽ വൃത്തിഹീനമായ ഭക്ഷണം : നടപടിയുമായി കർണാടക സർക്കാർ

ബെംഗളൂരു : മൈസൂരിലെ നഴ്സിങ് ഹോസ്റ്റലുകളിൽ വൃത്തിഹീനമായ ഭക്ഷണമെന്ന് പരാതി. സംഭവത്തിൽ കടുത്ത നടപടിയുമായി കർണാടക സർക്കാർ. അഞ്ച് ഹോസ്റ്റലുകളിലേക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന ഗ്ലോബൽ എജ്യൂക്കേഷൻ സർവീസ് എന്ന ഏജൻസിയുടെ ലൈസൻസ്...
- Advertisment -

Most Popular

- Advertisement -