Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNew Delhiബലാത്സംഗ കേസ്...

ബലാത്സംഗ കേസ് : നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

ന്യൂഡൽഹി : ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി .സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു .

അതിജീവിത പരാതി നൽകിയത് 8 വർഷത്തിനു ശേഷമാണെന്നതു ചൂണ്ടിക്കാട്ടിയാണു കോടതി ജാമ്യം അനുവദിച്ചത്. പീഡന പരാതി ഫേസ്ബുക്കിലൂടെ ഉന്നയിക്കാന്‍ കാണിച്ച ധൈര്യം പോലിസില്‍ പരാതി നല്‍കാന്‍ പരാതിക്കാരിക്ക് ഉണ്ടായില്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു .

ബലാത്സംഗ കേസില്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണം എന്നും വിചാരണ കോടതി സിദ്ദിഖിന് ജാമ്യം അനുവദിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.സിദ്ദിഖിനെ കുറ്റ വിമുക്തന്‍ ആക്കിയിട്ടില്ലെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും സുപ്രീം കോടതി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാവാഹിനി ആപ്പ് ഡൗൺലോഡ് ചെയ്യണം – ആർ.ടി.ഓ

ആലപ്പുഴ:എല്ലാ സ്‌കൂൾ അധികൃതരും അടിയന്തിരമായി വിദ്യാവാഹിനി ആപ്പ് ഡൗൺലോഡ് ചെയ്ത് രക്ഷകർത്താക്കളെ അതിലേക്ക് ചേർക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആർ.ടി.ഓ അറിയിച്ചു. സ്‌കൂൾ വാഹനത്തിന്റെ വേഗം, യാത്രാ റൂട്ട്, വാഹനം എപ്പോൾ പുറപ്പെട്ടു, നിലവിൽ എവിടെയെത്തി...

കാലവർഷം വീണ്ടും ശക്തമാകുന്നു ; 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു. കാലാവസ്ഥാവകുപ്പ് അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട് .ജൂൺ 12 മുതൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാകും .വടക്കു...
- Advertisment -

Most Popular

- Advertisement -