Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsKochiനടന്മാർക്കെതിരായ കേസ്...

നടന്മാർക്കെതിരായ കേസ് പിൻവലിക്കില്ലെന്ന് പരാതിക്കാരി

കൊച്ചി : മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിൻവലിക്കില്ലെന്ന് പരാതിക്കാരിയായ നടി .കേസുകളുമായി മുന്നോട്ടുപോകുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും നടി പറഞ്ഞു.ഒറ്റപ്പെട്ടുപോയി എന്ന മനോവിഷമത്താലാണ് പരാതി പിൻവലിക്കാൻ തീരുമാനിച്ചതെന്നും. ഭർത്താവ് പറഞ്ഞതുകൊണ്ടാണ് പരാതി പിൻവലിക്കുന്നതിൽ നിന്ന് പിന്മാറുന്നതെന്നും നടി പറഞ്ഞു.

സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും ആരോപിച്ചുകൊണ്ടാണ് കഴി‍ഞ്ഞ ദിവസം പരാതി പിന്‍വലിക്കുകയാണെന്ന് നടി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു ഉൾപ്പെടെ സിനിമാ മേഖലയിലെ ഏഴു പേർക്കെതിരെയാണ് നടി പരാതി നൽകിയത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എം.സി.എ പ്രവേശനം

തിരുവനന്തപുരം : സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. മാത്തമാറ്റിക്സ്...

കെ.എസ്.ഇ.ബി ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി

തിരുവല്ല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി  തിരുവല്ല മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ല കെ.എസ്.ഇ.ബി ഓഫീസിന്  മുൻപിൽ പ്രതിഷേധ...
- Advertisment -

Most Popular

- Advertisement -