Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsമുഖത്ത് മുളകുപൊടി...

മുഖത്ത് മുളകുപൊടി വിതറി 73കാരിയുടെ രണ്ടു പവൻ  സ്വർണ്ണമാല കവർന്നു

തിരുവല്ല : ഓതറയിൽ മുഖംമൂടി ധരിച്ച് എത്തിയ ആൾ  മുഖത്ത് മുളകുപൊടി വിതറിയശേഷം 73കാരിയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്നു. ഓതറ പഴയകാവ് മാമ്മൂട് മുരളി സദനത്തിൽ നരേന്ദ്രൻ നായരുടെ ഭാര്യ രത്നമ്മയുടെ മാലയാണ് കവർന്നത്. ചൊവ്വാഴ്ച രാവിലെ എട്ടരയേടെ ആയിരുന്നു സംഭവം.

വീട്ടിലെ ഹാളിൽ ഇരിക്കുകയായിരുന്ന രത്നമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം മാല പൊട്ടിച്ച് കടക്കുകയായിരുന്നു. സംഭവ സമയം 80 കാരനായ ഭർത്താവ് നരേന്ദ്രൻ നായർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരുമകൾ മക്കളെ സ്കൂളിൽ ആക്കാനായി പുറത്ത് പോയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് തിരുവല്ല പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാർഡും എത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ്  പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎം ശ്രീ : ഇളവു തേടി കേന്ദ്രത്തിന് കത്തു നൽകും

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയില്‍ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കും. ഇന്നു രാവിലെ എകെജി സെന്ററിൽ നടന്ന സിപിഎമ്മിന്റെ അവെ്യലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത് .വിഷയം...

ആഗോള അയ്യപ്പസംഗമം നടത്താമെന്ന് ഹൈക്കോടതി

കൊച്ചി : സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം നടത്താമെന്ന് ഹൈക്കോടതി. എന്നാല്‍ സംഗമം നടത്തുന്നതില്‍ ചില സുപ്രധാന നിർദ്ദേശങ്ങളും ഹൈക്കോടതി മുന്നോട്ടു വച്ചിട്ടുണ്ട്. വരവ് - ചെലവ് കണക്കുകള്‍ സുതാര്യമായിരിക്കണമെന്നും...
- Advertisment -

Most Popular

- Advertisement -