Friday, July 10, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനവജാത ശിശുവിന്റെ...

നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്തിയില്ല : 4 ഡോക്ടർമാർക്കെതിരെ കേസ്

ആലപ്പുഴ : നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ കേസ് .ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷേർലി, ഡോ.പുഷ്പ, സ്വകാര്യ ലാബിലെ 2 ഡോക്ടർമാർമാർ എന്നിവർക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. ഗര്‍ഭകാലത്ത് സ്കാനിംഗ് പലതവണ നടത്തിയിട്ടും ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ് .

ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണ്. കാലിനും കൈയ്ക്കും വളവുമുണ്ട്. കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവംബറിനുള്ളില്‍ പൂര്‍ത്തീകരിക്കണം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : ജില്ലാ സ്റ്റേഡിയം നവംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍മ്മാണ ചുമതലയുള്ള കമ്പനിയ്ക്ക് നിര്‍ദേശം നല്‍കി. പവലിയിന്‍ 1, പാവലിയൻ 2 നിര്‍മ്മാണം പുരോഗമിക്കുന്നു. പവലിയന് മുകളിൽ ഗ്യാലറിയുടെ...

ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചു : ട്രംപ് : വീണ്ടും യുദ്ധഭീതി

അങ്കാറ : യുഎസും ഇറാനും തമ്മിലുള്ള ഇടക്കാല വെ‌ടിനിർത്തൽ ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇറാനുമായി ഇനി കൂടുതൽ ചർച്ചകൾക്കില്ല. അത് സമയംപാഴാക്കലാണെന്നും ട്രംപ് പറഞ്ഞു. തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ...
- Advertisment -

Most Popular

- Advertisement -