Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ സെപ്റ്റിക്...

തൃശ്ശൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാനക്കുട്ടി ചരിഞ്ഞു

തൃശ്ശൂർ : തൃശ്ശൂർ പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാനക്കുട്ടി ചരിഞ്ഞു. രാവിലെ നാട്ടുകാരാണ് കുട്ടിയാനയെ റാഫി എന്നയാളുടെ സെപ്റ്റിക് ടാങ്കിൽ വീണ നിലയിൽ ‍കണ്ടെത്തിയത്.തുടർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. ജെസിബി ഉപയോഗിച്ചു ടാങ്കിന്റെ വശം ഇടിച്ച ശേഷം കുട്ടിയാനയെ പുറത്തെത്തിക്കാൻ വനംവകുപ്പ് മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും വിഫലമായി. വീഴ്ചയിൽ കുട്ടിയാനയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആനക്കുട്ടിക്ക് അഞ്ച് മുതല്‍ 15 വയസുവരെ പ്രായമുണ്ടാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആനക്കൂട്ടം സ്ഥിരമായി ഇറങ്ങുന്ന മേഖലയാണിത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല വിശുദ്ധിസേനയുടെ പ്രവര്‍ത്തനം വിലമതിക്കാനാകാത്തത്: മന്ത്രി കെ രാജന്‍

പത്തനംതിട്ട: ശബരിമലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സേവനം വിലമതിക്കാനാകാത്തതെന്ന് റവന്യു വകുപ്പു മന്ത്രി കെ രാജന്‍. കേരള സര്‍ക്കാര്‍ ആതിഥേയരെന്ന നിലയിലാണ് വിശുദ്ധിസേനയെ പരിഗണിക്കുന്നത്. ശബരിമലയില്‍ ശുചിത്വം ഉറപ്പാക്കാന്‍ 24 മണിക്കൂറും ഇവര്‍...

റോഡ് നിര്‍മാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടി : ഗ്യാസ് ചോർച്ച

തിരുവനന്തപുരം : തിരുവനന്തപുരം കുമാരപുരം പൂന്തി റോഡ് നിര്‍മാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടി ഗ്യാസ് ചോർച്ച.റോഡ് നിര്‍മാണത്തിന്റെ ഭാഗമായി റോഡിന്റെ വശങ്ങള്‍ ജെസിബി ഉപയോഗിച്ച് കുഴിക്കുന്നതിനിടെയാണ് പൈപ്പ് ലൈന്‍ പൊട്ടിയത്. അഗ്നിശമന...
- Advertisment -

Most Popular

- Advertisement -