Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഭർത‍ൃ​ഗൃഹത്തിൽ മരിച്ച...

ഭർത‍ൃ​ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ : കൊന്നതെന്ന് പിതാവ്

തിരുവനന്തപുരം : ഭർത‍ൃ​ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പാലോട് ഇടിഞ്ഞാര്‍ കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ.കണ്ണിനു സമീപത്തും ശരീരത്തില്‍ മറ്റുഭാഗങ്ങളിലും മര്‍ദനമേറ്റതിനു സമാനമായ പാടുകള്‍ ഉണ്ടെന്ന് കണ്ടെത്തി.സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകത്തിന് കേസെടുത്ത് അന്വേഷിക്കണമെന്നും ഇന്ദുജയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ഇന്ദുജയും അഭിജിത്തും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് നാല് മാസം മുമ്പാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം മകളുമായി സംസാരിക്കാനോ കാണാനോ അഭിജിത്തും വീട്ടുകാരും സമ്മതിച്ചിരുന്നില്ലെന്ന് ഇന്ദുജയുടെ പിതാവ് ശശിധരൻ പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഇന്ദുജ വീട്ടിലെത്തിയപ്പോള്‍ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു.

വെള്ളിയാഴ്ച്ച ഉച്ചയ്‌ക്കാണ് ഇന്ദുജയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുടെ പരാതിയിൽ അഭിജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചിയിൽ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം:ഫ്ലാറ്റിൽനിന്ന് എറിഞ്ഞതെന്ന് സംശയം

കൊച്ചി : എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.സമീപത്തുള്ള ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞെന്നാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്ന് പൊലീസ് അറിയിച്ചു....

അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിൻ്റെ ഭാഗമായി അരൂർ ഭാഗത്ത് ഗതാഗത നിയന്ത്രണം

ആലപ്പുഴ : അരൂർ - തുറവൂർ ഉയരപ്പാത നിർമാണത്തിൻ്റെ ഭാഗമായി അരൂർ ഭാഗത്ത് ഗതാഗത നിയന്ത്രണം തുടങ്ങി. അരൂർ അമ്പലത്തിനു വടക്കോട്ട് അരൂർ പള്ളി വരെയുളള റോഡിൽ ടൈൽ വിരിക്കൽ നടക്കുന്നതിനാൽ ഗതാഗത...
- Advertisment -

Most Popular

- Advertisement -