Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsമന്ത്രിമാരുടെ നേതൃത്വത്തിൽ...

മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അദാലത്ത് തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും

തിരുവനന്തപുരം : താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന താലൂക്ക് തല അ​ദാലത്തുകൾ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും. അദാലത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവൺമെൻ്റ് വിമൻസ് കോളേജിൽ തിങ്കളാഴ്ച്ച രാവിലെ 10 ന് മുഖ്യമന്ത്രി നിർവഹിക്കും.തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, കോട്ടയം എന്നിവിടങ്ങളിൽ അദാലത്തുകൾ തിങ്കളാഴ്ച തുടങ്ങും.

സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുകയും പരിഹരിക്കാൻ കഴിയുന്ന പരാതികൾ തൽസമയം തീർപ്പാക്കുകയുമാണ് താലൂക്ക് അദാലത്ത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.

ഡിസംബർ 9 ന് ആരംഭിക്കുന്ന താലൂക്ക്തല അ​ദാലത്തുകൾ ജനുവരി 13 വരെ നീണ്ട് നിൽക്കും. karuthal.kerala.gov.in എന്ന സൈറ്റ് മുഖാന്തരമാണ് പരാതികൾ സമർപ്പിക്കേണ്ടത്. പരാതിക്കാർക്ക് സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെൻ്റർ വഴിയോ താലൂക്ക് ഓഫീസിലെ ഹെൽപ്പ് ഡെസ്ക് വഴിയോ പരാതികൾ സമർപ്പിക്കാം.കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളിൽ ഒരുക്കിയ ഹെൽപ്പ് ഡെസ്ക് മുഖാന്തിരവും പരാതികൾ സമർപ്പിക്കാവുന്നതാണ്.

പോർട്ടൽ വഴി ലഭിക്കുന്ന പരാതികൾ ജില്ലാ കളക്ട്രേറ്റുകളിൽ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അതേ പോർട്ടൽ വഴി അയച്ച് നൽകും. പരാതികൾ പരിശോധിച്ച് വകുപ്പുകൾ നടപടി സ്വീകരിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം അതേ പോർട്ടൽ വഴി തിരികെ നൽകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗംചെയ്തു

കോയമ്പത്തൂർ : കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗംചെയ്തു .ഞായറാഴ്ച രാത്രി കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപമായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ കോളജിലെ എംബിഎ വിദ്യാർഥിനിയായ 19 വയസ്സുകാരിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത് . ആണ്‍സുഹൃത്തിനൊപ്പം...

മൂവാറ്റുപുഴയിൽ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ : കളിക്കുന്നതിനിടെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്നു വയസ്സുകാരനു ദാരുണാന്ത്യം.പായിപ്ര  പൂവത്തും ചുവട്ടിൽ ജിയാസിന്റെയും ഷെഫീലയുടെയും മകൻ അബ്രാം സെയ്ത് (3) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം...
- Advertisment -

Most Popular

- Advertisement -