Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsAdoorയുവതിയെ കടന്നുപിടിച്ച...

യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ  യുവാവിനെ പൊലീസ് പിടികൂടി

അടൂർ : യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ ഭാര്യ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ കൊടുമൺ പൊലീസ് പിടികൂടി. അടൂർ വടക്കടത്ത്കാവ് വിനീത് ഭവനിൽ വിനീതിനെ (32) ആണ് കൊടുമണിലെ ഭാര്യ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 6 ന് വെള്ളക്കുളങ്ങരയിൽ വച്ചാണ് സംഭവം നടന്നത്. സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടരുകയായിരുന്ന ഇയാൾ സ്കൂട്ടർ നിർത്തിയപ്പോൾ യുവതിയെ കടന്നു പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവതി നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി യുവാവിനെ പിടി കൂടിയത്. എസ്എച്ച് ഒ ശ്യാം മുരളി അന്വേഷണത്തിന് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്സഭാ തിരഞ്ഞെടുപ്പ് : എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ 450 ലിറ്റർ കോട പിടി കൂടി

ആലപ്പുഴ: തിരഞ്ഞെടുപ്പിനു മുന്നോടിയായി എക്സൈസ് ഇൻ്റലിജൻസും, ചേർത്തല സർക്കിൾ പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ തൈക്കാട്ടുശ്ശേരി ഭാഗത്ത് നിന്നും ചാരായം വാറ്റുവാൻ പാകമായ 450 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു....

നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി : ചങ്ങനാശേരിയിൽ 3000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ. പുഴവാത് ഭാഗത്ത് തോട്ടുപറമ്പ് വീട്ടിൽ ഹുസൈൻ എം.ടി (24) ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി...
- Advertisment -

Most Popular

- Advertisement -