Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsസന്നിധാനത്തെ കൊപ്ര...

സന്നിധാനത്തെ കൊപ്ര കളത്തിൽ നിന്ന് പുകയുയർന്നു : അഗ്നിശമന വിഭാഗം  കെടുത്തി

ശബരിമല : സന്നിധാനത്തിന് സമീപം കൊപ്ര കളത്തിൽ കൊപ്രകൾ സൂക്ഷിച്ച ഒരു ഷെഡ്ഡിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പടർത്തിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ അഗ്നിശമന വിഭാഗം കെടുത്തി അപകടമൊഴിവാക്കി. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കൊപ്ര ഷെഡ്ഡിൽ നിന്ന് പുക ഉയർന്നത്. ഉടൻ തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന അഗ്നിശമന സേന വിഭാഗം സ്ഥലത്തെത്തി ആദ്യം വെള്ളം ചീറ്റിയും പിന്നീട് ഫോം ഉപയോഗിച്ചും പുക കെടുത്തി. അഗ്നിശമന സേന ജില്ലാ മേധാവിയും സന്നിധാനത്തെ സ്പെഷൽ ഓഫീസറുമായ കെ ആർ അഭിലാഷ് നേതൃത്വം നൽകി.

എഡിഎം അരുൺ എസ് നായർ, പോലീസ് സ്പെഷൽ ഓഫീസർ ബി കൃഷ്ണകുമാർ എന്നിവരും സ്ഥലം സന്ദർശിച്ചു. പുകഞ്ഞു കത്തി തുടങ്ങുന്നതിന് മുൻപ് തന്നെ അണയ്ക്കാൻ സാധിച്ചതായി എഡിഎം പറഞ്ഞു. അളവിൽ കൂടുതൽ കൊപ്ര സൂക്ഷിക്കരുതെന്ന് അദ്ദേഹം കരാറുകാർക്ക് നിർദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പീഢന കേസിൽ സിദ്ദിഖിനെ ചോദ്യം ചെയ്​ത് വിട്ടയച്ചു

തിരുവനന്തപുരം: ലൈംഗിക പീഢന കേസിൽ നടൻ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്​ത് വിട്ടയച്ചു. തിരുവന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ വച്ചാണ് രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നത് .മകൻ ഷഹീൻ...

ശ്രീലങ്കന്‍ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് വൻ ഭൂരിപക്ഷം

കൊളംബോ : ശ്രീലങ്കൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് അനുര കുമാര ദിസനായക നയിക്കുന്ന ഇടത് സഖ്യത്തിന് വൻ ഭൂരിപക്ഷം. പാർലമെൻ്റിലെ 225 സീറ്റുകളിൽ 159 സീറ്റുകൾ നാഷണൽ പീപ്പിൾസ് പവർ പാർട്ടി (എൻപിപി)...
- Advertisment -

Most Popular

- Advertisement -