Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസാൻറ്റ ഹാർമണി...

സാൻറ്റ ഹാർമണി – 2024 സന്ദേശ റാലി  തിരുവല്ലായിൽ

തിരുവല്ല: ക്രിസ്മസ് വിളംബരത്തിന്റെ ഭാഗമായി സാന്റാ ഹാർമണി – 2024 സന്ദേശ റാലി 18 ന്  തിരുവല്ലായിൽ നടക്കും. 2500ൽ അധികം ക്രിസ്മസ് പാപ്പാമാർ സാന്റാ ഹാർമണി സന്ദേശറാലിയിൽ പങ്കെടുക്കും.  പൗരാവിയുടെയും, വിവിധ ആതുരാലയങ്ങളുടെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, സംഘടനകളുടെയും,വ്യാപാരി വ്യവസായികളുടെയും  സംയുക്താതാഭിമുഖ്യത്തിൽ 18 ന് 3.30 ന് രാമൻചിറ  ബൈപ്പാസിനു സമീപം  പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രാർത്ഥന ഗാനത്തോടെ സമ്മേളനം ആരംഭിക്കും. 

അഡ്വ.മാത്യു ടി.തോമസ്.എം.എൽ എ .സാൻറാ ഹാർമണി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ  പോലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാർ ഐ.പി.എസ്.  സന്ദേശറാലി ഫളാഗ് ഓഫ് ചെയ്യും.  ഇരുചക്ര വാഹന റാലി, വിളംബര വാഹനം, റോളർ സ്കേറ്റിങ്ങ്,  ക്രിസ്മസ് പാപ്പയെ വഹിക്കുന്ന വില്ല് വണ്ടി, ചെണ്ടമേളം, 4 വരിയിലായി 2500- ലധികം പാപ്പമാരും പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങൾ,  നിശ്ചല ദൃശ്യങ്ങൾ, വാദ്യ മേളങ്ങളുമായി റാലി നഗര മദ്ധ്യത്തിലൂടെ സെൻ്റ് ജോൺസ് കത്തിഡ്രലൽ അങ്കണത്തിൽ എത്തിച്ചേരും.

തിരുവല്ല അതിരൂപതാധ്യക്ഷൻ റവ. ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത സമാപന സന്ദേശം നൽകും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂർ എഡിഎം നവീൻ ബാബു വീട്ടിൽ മരിച്ചനിലയിൽ

കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട എ.ഡി.എം. ആയി ചൊവ്വാഴ്ച ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ്...

Kerala Lotteries Result 28-11-2025 Suvarna Keralam SK-29

1st Prize Rs.1,00,00,000/- RC 882048 (CHERTHALA) Consolation Prize Rs.5,000/- RA 882048 RB 882048 RD 882048 RE 882048 RF 882048 RG 882048 RH 882048 RJ 882048 RK 882048...
- Advertisment -

Most Popular

- Advertisement -