Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡലകാലം: പൊലീസിൻ്റെ...

മണ്ഡലകാലം: പൊലീസിൻ്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു

ശബരിമല: ശബരിമലയിൽ പോലീസിൻ്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 36 സി.ഐമാരും 105 എസ്.ഐ,എഎസ്ഐമാരും 1375 സിവിൽ പോലീസ് ഓഫീസർമാരുമാണ് തിങ്കളാഴ്ച ചുമതലയേറ്റത്. ഡിവൈഎസ്പി മാർക്കും പോലീസ് ഇൻസ്പെക്ടർമാർക്കും സ്പെഷ്യൽ ഓഫീസർ ദേവസ്വം കോംപ്ലക്സ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രത്യേക നിർദ്ദേശങ്ങൾ നൽകി.

വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ  നാലാമത് ബാച്ച് പോലീസ് സേനയ്ക്ക് സ്പെഷൽ ഓഫീസർ ,ജോയിൻറ് സ്പെഷൽ ഓഫീസർ, അസിസ്റ്റൻറ് സ്പെഷ്യൽ ഓഫീസർ എന്നിവർ ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകി.

സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായ ബി കൃഷ്ണകുമാർ (എസ് പി റെയിൽവേ പോലീസ്)  ജോയിന്റ് സ്‌പെഷ്യൽ ഓഫീസർ   ഉമേഷ് ഗോയൽ(മാനന്തവാടി എ.എസ്.പി), അസി. സ്‌പെഷൽ ഓഫീസറായ ടി.എൻ സജീവ് (അഡീഷണൽ എസ്.പി വയനാട്) എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിൻ്റെ പുതിയ ബാച്ചിനെ വിന്യസിച്ചിരിക്കുന്നത്.

തീർത്ഥാടകർക്ക് സുഗമദർശനം സാധ്യമാക്കുന്നതിന് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വരുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ ഓരോ ഉദ്യോഗസ്ഥരും കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കണമെന്നും തീർത്ഥാടകരോട് സൗമ്യമായി പെരുമാറണമെന്നും സ്പെഷ്യൽ ഓഫീസർ നിർദ്ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എന്യൂമറേഷൻ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച ബി എൽ ഒ മാർക്ക് ജില്ലാ കലക്ടറുടെ അനുമോദനം

പത്തനംതിട്ട: ജില്ലയിലെ എന്യൂമറേഷൻ ഫോമുകളുടെ വിതരണവും ശേഖരണവും ഡിജിറ്റൈസേഷനും 100 ശതമാനം പൂർത്തിയാക്കിയ അടൂർ നിയമസഭാ മണ്ഡലത്തിലെ ബി എല്‍ ഒ മാരെ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അനുമോദിച്ചു. ബൂത്ത്...

മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം മുഖ്യമന്ത്രിയെ സന്ദർശിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ച് മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം. സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഭാ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ...
- Advertisment -

Most Popular

- Advertisement -