Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeCareerപുനലൂർ- മൂവാറ്റുപുഴ...

പുനലൂർ- മൂവാറ്റുപുഴ റോഡിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

പത്തനംതിട്ട : പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബാരിക്കേഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ തിരുവനന്തപുരം വലിയശാല കാവിൽക്കടവ് സ്വദേശി കിരൺ (25) മരിച്ചു. ഒപ്പമുണ്ടായിരുന്ന നേമം ശാന്തിവിള സ്വദേശി ഷാഫി പരിക്കേറ്റ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ടാണ് അപകടം നടന്നത് .എതിരെ വന്ന വാഹനത്തിനു സൈഡ് കൊടുക്കുമ്പോൾ ബൈക്ക് റോഡിൽനിന്നു തെന്നി മാറിയാണ് അപകടം ഉണ്ടായത്. ഇല്ലിക്കൽ കല്ലിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ പോയി തിരുവനന്തപുരത്തേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡോ. കെ. എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അത്യാധുനിക ഇ.എൻ.ടി ക്ലിനിക്കുകൾ ആരംഭിച്ചു

ചെങ്ങന്നൂർ: ഡോ. കെ. എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഇ.എൻ.ടി ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ അത്യാധുനിക ഇ.എൻ.ടി ക്ലിനിക്കുകൾ ആരംഭിച്ചു . പുറമെ മുറിവുകൾ  ഇല്ലാതെ...

മുക്കത്തെ പീഡന ശ്രമം : കൂട്ടുപ്രതികള്‍ കീഴടങ്ങി

കോഴിക്കോട് : മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂട്ടുപ്രതികള്‍ കീഴടങ്ങി.സങ്കേതം ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികൾ താമരശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്. കേസിൽ ഇന്നലെ അറസ്റ്റിലായ ഹോട്ടലുടമ ദേവദാസിനെ...
- Advertisment -

Most Popular

- Advertisement -