Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിലെ യുവാവിന്റെ...

തൃശ്ശൂരിലെ യുവാവിന്റെ കൊലപാതകം : പ്രതികളായ വിദ്യാർഥികൾ ലഹരിക്ക് അടിമകൾ

തൃശ്ശൂർ : തൃശൂരിൽ ഇന്നലെ രാത്രി യുവാവിനെ കുത്തിക്കൊന്ന കേസിൽ‌ കസ്റ്റഡിയിലെടുത്ത വിദ്യാർഥികൾ ലഹരിക്ക് അടിമകളെന്ന് പൊലീസ്.14 വയസ്സുകാരനും 16 വയസ്സുകാരനുമാണ് പിടിയിലായത്.14 വയസ്സുകാരനെ സഹപാഠിക്കുനേരെ കത്തിവീശി ഭീഷണിപ്പെടുത്തിയതിൻ്റെയും ലഹരി ഉപയോഗത്തിൻ്റെയും പേരിൽ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു എന്നും പോലീസ് വ്യക്തമാക്കി.

തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. തേക്കിന്‍കാട് മൈതാനിയിൽ വിദ്യാർഥികൾ പെൺകുട്ടികളുമായി വന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പതിനാലുകാരൻ കയ്യിലിരുന്ന കത്തിയെടുത്ത് കുത്തിയത്. നെഞ്ചില്‍ കുത്തേറ്റ ലിവിന്‍ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അജിത് പവാറിന്റെ സംസ്കാരം ഇന്ന് ബാരാമതിയിൽ

മുംബൈ : വിമാനാപകടത്തില്‍ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന്റെ സംസ്കാരം ഇന്ന് ബാരാമതിയിൽ നടക്കും. രാവിലെ 11നാണ് സംസ്കാര ചടങ്ങുകള്‍. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങിൽ...

പഹൽഗാം ഭീകരാക്രമണത്തിന് ഒരുവർഷം

ജമ്മു-കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഒരുവർഷം തികയുന്നു.2025 ഏപ്രിൽ 22-നാണ് ബൈസൺവാലിയിലെത്തിയ വിനോദ സഞ്ചാരികൾക്കുനേരേ ലഷ്‌കറെ തൊയ്ബ ഭീകരർ വെടിയുതിർത്തത്. മലയാളിയായ രാമചന്ദ്രൻ ഉൾപ്പെടെ 26 സാധാരണക്കാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്....
- Advertisment -

Most Popular

- Advertisement -