Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeSpiritualകവിയൂർ മഹാദേവക്ഷേത്രത്തിൽ...

കവിയൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും

തിരുവല്ല : കവിയൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും. വൈകിട്ട് 6.30-നും 7.30-നും മധ്യേ തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരി കൊടിയേറ്റ് നിർവഹിക്കും.

ഇന്ന് രാത്രി എട്ടിന് തിരുവാതിരപ്പുഴുക്ക് വിതരണം, തിരുവാതിരകളി, ഭക്തിഗാനമേള. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവക്കാലത്ത് തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ചവരെ കോട്ടൂർ,മുരണി, പടിഞ്ഞാറ്റുംചേരി, ആഞ്ഞിലിത്താനം, തോട്ടഭാഗം കുന്നന്താനം, ഇരവിപേരൂർ കരകളിലേക്ക് ഊരുവലത്ത് നടത്തും.

18-ന് രാവിലെ 11-ന് ഓട്ടൻതുള്ളൽ, വൈകീട്ട് സേവ, 10-ന് കഥകളി, 19-ന് വൈകീട്ട് 5.30-ന് കാഴ്ചശ്രീബലി, രാത്രി 10.30-ന്ഗാനമേള, പള്ളിവേട്ട ദിനമായ 20-ന് രാവിലെ 11-ന് ഉത്സവബലി,വൈകീട്ട് 5.30-ന് കാഴ്ചശ്രീബലി വേലകളി, 11-ന് വയലിൻ കച്ചേരി,21-ന് വൈകീട്ട് 5.30-ന് ആറാട്ടെഴുന്നള്ളത്ത്, രാത്രി 10.30-ന് ബാലെ എന്നിവ ഉണ്ടാകും.

ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എ ജി സുശീലൻ, വൈസ് പ്രസിഡന്റ് കവിയൂർ സദാശിവൻ, സെക്രട്ടറി പി ആർ സന്തോഷ് കുമാർ എന്നിവരുടെ നേത്യത്വത്തിലുള്ള കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തലസ്ഥാനത്ത് വീണ്ടും അരുംകൊല : പൂന്തുറയിൽ യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം : തിരുവനന്തപുരം പൂന്തുറയിൽ ബീമാപള്ളിക്കു സമീപം യുവാവിനെ കുത്തിക്കൊന്നു. ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലി(40)യാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ബീമാപ്പള്ളി സ്വദേശി ഹിജാസ് എന്നയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്‍റെ ഗുണ്ടാ...

ബിലിവേഴ്‌സ് ഹോസ്പിറ്റലിൽ ഓസ്റ്റീയോ – ഫിസീകോൺ -2024

തിരുവല്ല: ബിലിവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ, ഫിസിയോളജി -എന്റോക്രൈനോളജി വിഭാഗങ്ങളുടെ സംയുക്ത സമ്മേളനം ഓസ്റ്റീയോ - ഫിസീകോൺ -2024  നടത്തി.  ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡയറക്ടറും സിഇഒയുമായ ഡോ...
- Advertisment -

Most Popular

- Advertisement -