Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് ദുരന്തം...

വയനാട് ദുരന്തം : കാണാതായവരെ മരിച്ചതായി കണക്കാക്കും

വയനാട് : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സംസ്ഥാന സർക്കാർ. കാണാതായവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും.ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടറോട് ദുരന്തനിവാരണ വകുപ്പ് ആവശ്യപ്പെട്ടു.

മരിച്ചവർക്കുള്ള ധനസഹായത്തിന് രണ്ട് സമിതികൾ രൂപീകരിച്ചു. സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലും സമിതികള്‍ ഉണ്ടാകും. കാണാതായവരുടെ ബന്ധുക്കള്‍ പൊലീസ് സ്‌റ്റേഷനുകളില്‍ നല്‍കിയിരിക്കുന്ന പരാതികളുടെ വിവരങ്ങള്‍ ശേഖരിക്കും.ഇതിന് വില്ലേജ് ഓഫീസർ, പ‍ഞ്ചായത്ത് സെക്രട്ടറി, സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ഉൾപ്പെട്ട പ്രാദേശിക സമിതിയെ രൂപീകരിക്കും. പ്രാദേശിക സമിതി പട്ടിക തയാറാക്കി സംസ്ഥാനതല സമിതി വിശദമായ പരിശോധന നടത്തിയ ശേഷം കാണാതായവരുടെ അന്തിമ പട്ടിക തയാറാക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ മുന്നറിയിപ്പ്

കോട്ടയം : അടുത്ത മണിക്കൂറുകൾക്കുള്ളിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ...

പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റൂബി കോശി ആകും

റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത അനിൽകുമാർ രാജി വെച്ച ഒഴിവിൽ റൂബി കോശി പ്രസിഡൻ്റാകും.  ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ  ധാരണപ്രകാരം ആണ് അനിതാ അനിൽകുമാറിൻ്റെ രാജി. പല പഞ്ചായത്തുകളിലും...
- Advertisment -

Most Popular

- Advertisement -