Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsതീർഥാടകന് വൈദ്യുതാഘാതമേറ്റ്...

തീർഥാടകന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം

പത്തനംതിട്ട : ശബരിമല തീർഥാടകന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. തമിഴ്നാട് കൃഷ്ണഗിരി ഹോസൂർ സ്വദേശി നാഗരാജൻ (58) ആണ് മരിച്ചത്. വടശേരിക്കര പാലത്തിന് സമീപത്ത് നിന്ന് ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു വൈദ്യുതാഘാതമേറ്റത്. പാലത്തിൽ കിടന്നിരുന്ന വൈദ്യുത ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 50 അംഗ സംഘത്തിലെ അംഗമായിരുന്നു നാഗരാജൻ.

വിവരമറിഞ്ഞ് എത്തിയ കെഎസ്ഇബി ജീവനക്കാർ ഉടൻ തന്നെ വൈദ്യുതി ബന്ധം വിഛ്ഛേദിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ശബരിമല തീർഥാടകൻ വൈദ്യുതാഘാതമേറ്റ് മരിക്കാനിടയായ സംഭവത്തിൽ കെ എസ് ഇ ബിയുടെ അനാസ്ഥയാണ് കാരണമെന്ന് അയ്യപ്പ സേവാ സംഘം ദേശീയ പ്രസിഡൻ്റ് സംഗീത് കുമാർ, ദേശീയ സെക്രട്ടറി പ്രസാദ് കുഴിക്കാല എന്നിവർ ആരോപിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി വിരുദ്ധ സംഘത്തിൻ്റെ പരിശോധനയിൽ ആയിരത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

കോട്ടയം: മണിമലയിൽ ജില്ലാ പൊലീസിൻ്റെ ലഹരി വിരുദ്ധ സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ടു സംഭവങ്ങളിലായി ആയിരത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ലക്ഷങ്ങൾ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ...

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂര്‍ : ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കെഎസ്ഇബി ജീവനക്കാരൻ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ കെ.ശ്രീജിത്താണ് (48) മരിച്ചത്.പാപ്പിനിശ്ശേരിൽ വെള്ളിയാഴ്ച...
- Advertisment -

Most Popular

- Advertisement -