Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeNewsKochiചേന്ദമംഗലം കൊലപാതകം...

ചേന്ദമംഗലം കൊലപാതകം : നായയെ ചൊല്ലി തർക്കം ; ഇരുമ്പുദണ്ഡുമായി ആക്രമണം

പറവൂർ : ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയും കൊല്ലപ്പെട്ട കുടുംബവുമായി വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി തർക്കം നടന്നിരുന്നുവെന്ന് വിവരം. കൊല്ലപ്പെട്ട വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നിരുന്നുവെന്നു പറഞ്ഞാണ് പ്രതി ഋതു ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയത് .

ഋതു ഭീഷണിപ്പെടുത്തുന്ന ദൃശ്യം പകര്‍ത്തിയ വേണുവിന്റെ മകൾ വിനീഷയുടെ ഫോണ്‍ ഇയാള്‍ ബലപ്രയോഗത്തിലൂടെ കൈക്കലാക്കി.പിന്നാലെ കയ്യിൽ കരുതിയിരുന്ന ഇരുമ്പ് വടികൊണ്ട് വേണു, ഭാര്യ ഉഷ, മരുമകൻ ജിതിൻ, മകൾ വിനീഷ എന്നിവരെ ആക്രമിക്കുകയായിരുന്നു .

ഋതുവും വേണുവിന്റെ കുടുംബവും തമ്മിൽ ഒരു വർഷത്തോളമായി തർക്കം നിലനിന്നിരുന്നുവെന്നാണ് വിവരം. സ്ഥിരം കുറ്റവാളിയായ ഋതു മയക്കുമരുന്ന് ലഹരിയിലാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്ത് വർഷത്തിലധികമായി പ്രവർത്തിച്ച് വന്ന കുടുംബശ്രീ സംരംഭം അടച്ച് പൂട്ടി

പത്തനംതിട്ട: പത്ത് വർഷത്തിലധികമായി പ്രവർത്തിച്ച് വന്ന കുടുംബശ്രീ സംരംഭം അടച്ച് പൂട്ടി. കോവിഡ് കാലത്ത് അടക്കം നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മലയാലപ്പുഴയിലെ മൗണ്ട് ഇൻ കഫേയ്ക്ക് ആണ് പൂട്ട്...

കള്ളുഷാപ്പിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 20 ലിറ്റർ സ്പിരിറ്റ് പിടികൂടി

തിരുവല്ല : തിരുവല്ല പെരിങ്ങരയിലെ സ്വാമിപാലത്ത് പ്രവർത്തിക്കുന്ന കള്ളു ഷാപ്പിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 20 ലിറ്റർ സ്പിരിറ്റ് പിടികൂടി.  ഷാപ്പിന്റെ പിൻവശത്തെ ഷെഡ്ഡിന്റെ പുറകിൽ 5...
- Advertisment -

Most Popular

- Advertisement -