Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsപാത്ത് ഫൈൻഡർ...

പാത്ത് ഫൈൻഡർ 2025 ഉദ്ഘാടനം ചെയ്‌തു

റാന്നി : നോളജ് വില്ലേജ് പദ്ധതി വഴി കേരളം ഇന്ത്യയ്ക്ക് തന്നെ മാതൃക ആകുമെന്ന് ശശി തരൂർ എംപി . റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായുള്ള പാത്ത് ഫൈൻഡർ 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടികളുടെ അഭിരുചി കണ്ടെത്തി പരിപോഷിപ്പിക്കുന്ന നോളജ് വില്ലേജ് പദ്ധതി ലോകത്തിൽ തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു .

റാന്നി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിക്കായി ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് റാന്നി നോളജ് വില്ലേജ്. നോളജ് വില്ലേജ് പദ്ധതിയുടെ രണ്ടാം ഘട്ടമാണ് പാത്ത് ഫൈൻഡർ 2025 .കുട്ടികളുടെ അഭിരുചി കണ്ടെത്തുന്നതിനൊപ്പം അവരെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികളും നടപ്പാക്കും.ഒപ്പം തന്നെ വിവിധ മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

റാന്നി നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നും ഹൈസ്കൂൾ മുതൽ കോളേജ് തലം വരെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. ശശി തരൂരുമായി സംവദിക്കുന്നതിന് വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കിയിരുന്നു.

അഡ്വ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി. ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ,ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത എസ് ഐ ഇടി ഡയറക്ടർ ബി അബുരാജ്, വീ ക്യാൻ സോഷ്യൽ ഇന്നോവേറ്റേഴ്സ് സിഇഒ അഖിൽ കുര്യൻ, എസ് സി സ്കൂൾ മാനേജർ ജോൺസൺ വർഗ്ഗീസ്, പ്രിൻസിപ്പാൾ ബെറ്റി പി ആൻ്റോ, പാത്ത് ഫൈൻഡർ കോ ഓർഡിനേറ്റർ പ്രണവ് എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കള്ളുഷാപ്പിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 20 ലിറ്റർ സ്പിരിറ്റ് പിടികൂടി

തിരുവല്ല : തിരുവല്ല പെരിങ്ങരയിലെ സ്വാമിപാലത്ത് പ്രവർത്തിക്കുന്ന കള്ളു ഷാപ്പിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 20 ലിറ്റർ സ്പിരിറ്റ് പിടികൂടി.  ഷാപ്പിന്റെ പിൻവശത്തെ ഷെഡ്ഡിന്റെ പുറകിൽ 5...

സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി; സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈക്കോടതി

കൊച്ചി : തന്റെ പുസ്‌തകത്തിലൂടെ സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്. സൂര്യനെല്ലിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വയാണ് സിബി മാത്യൂസിനെതിരെ...
- Advertisment -

Most Popular

- Advertisement -