Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഭക്ഷണത്തിൽ വിഷം...

ഭക്ഷണത്തിൽ വിഷം കലർത്തി വയോധികയേ കൊലപ്പെടുത്തിയ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവുശിക്ഷ

പാലക്കാട് : ഭക്ഷണത്തിൽ വിഷം കലർത്തി മണ്ണാർക്കാട് കരിമ്പുഴ സ്വദേശി നബീസയെ (71) കൊലപ്പെടുത്തിയ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവുശിക്ഷ.ഒന്നാം പ്രതി ബഷീർ (33), രണ്ടാം പ്രതി ഫസീല(27) എന്നിവരെയാണ് മണ്ണാർക്കാട് കോടതി ശിക്ഷിച്ചിരിക്കുന്നത്. പ്രതികൾ രണ്ട് ലക്ഷം രൂപ വീതം പിഴയും ഒടുക്കണം.

2016 ജൂണ്‍ 23-നാണു നബീസ കൊല്ലപ്പെട്ടത്. 22 ന് നബീസയെ മകളുടെ മകനായ ബഷീർ താമസിക്കുന്ന മണ്ണാർക്കാട് നമ്പിയംകുന്നിലെ വാടകവീട്ടിലേക്കു കൊണ്ടുപോയി ഭക്ഷണത്തിലൂടെയും ബലമായും വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ് .പിറ്റേദിവസം പുലര്‍ച്ചെ മൃതദേഹം കാറില്‍ കൊണ്ടുപോയി ആര്യമ്പാവ് റോഡിലെ ചെട്ടിക്കാട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തിനു സമീപത്തെ സഞ്ചിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു. എഴുതാൻ അറിയാത്ത നബീസയുടെ ആത്മഹത്യാ കുറിപ്പാണ് പ്രതികളിലേക്ക് എത്തിച്ചത്. ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തിൽ ശാസ്ത്രീയ തെളിവുകളാണ് നിർണ്ണായകമായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജെപി സംസ്ഥാനം ഭരിക്കണമെങ്കില്‍ മൂന്നാം തവണയും ഇടതുമുന്നണി അധികാരത്തിൽ വരണം: സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: ബിജെപി കേരളം ഭരിക്കണമെങ്കില്‍ വരുന്ന തവണയും ഇടതുമുന്നണി തന്നെ അധികാരത്തിൽ വരണമെന്ന് അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പ്രക്ഷോഭങ്ങളാണ് സിപിഎമ്മിന്റെ കരുത്ത്. തുടര്‍ച്ചയായ ഭരണം കരുത്തു ചോര്‍ത്തും. തുടര്‍ഭരണത്തിലൂടെ സിപിഎമ്മും പ്രതിപക്ഷത്തിരുന്ന...

യോഗദിനം ആചരിച്ചു

പത്തനംതിട്ട : ലോകത്തിന് ഭാരതം സംഭാവന ചെയ്ത മഹത്തായ ചര്യയാണ് യോഗയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വി എ സൂരജ് പറഞ്ഞു. നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്തു വർഷങ്ങൾ കൊണ്ട്...
- Advertisment -

Most Popular

- Advertisement -