Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsറോഡ് മുറിച്ച്...

റോഡ് മുറിച്ച് കടക്കവേ കാർ ഇടിച്ചു മരിച്ചു.

തിരുവല്ല:  റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു മരിച്ചു. കുറ്റൂർ കയ്യാലയ്ക്കകത്ത് ഗോപാലകൃഷ്ണൻ കെ ആർ ( കുഞ്ഞ്-54) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30- ഓടുകൂടി തുകലശ്ശേരി പഴിയാരത്തുപടിയിലാണ് സംഭവം. ലോട്ടറി ടിക്കറ്റ് എടുക്കുന്നതിനായി റോഡിന് മറുവശത്തേക്ക് നടക്കുമ്പോൾ തിരുവല്ലയിൽ നിന്ന് ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കാറാണ് ഗോപാലകൃഷ്ണന് ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു.

ഗുരുതര പരിക്കുകളോടെ  തെറിച്ച് വീണ ഗോപാലകൃഷ്ണനെ ഉടൻതന്നെ സമീപത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുറ്റൂർ ജംഗ്ഷനിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുകയായിരുന്നു ഗോപാലകൃഷ്ണൻ. സംസ്കാരം നാളെ (ഞായർ ) രാവിലെ 11. 30 ന് വീട്ടുവളപ്പിൽ.

ഭാര്യ – ബിന്ദു ഗോപാലകൃഷ്ണൻ.
മക്കൾ- ഗോപിക, ദേവിക.
മരുമകൻ – ആകാശ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത:കണ്ണൂരിൽ യെലോ അലർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത.കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്.പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ട്. മലയോര...

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ. ചുണ്ടനക്കിക്കൊണ്ട് മക്കളോട് പുതുവത്സരം നേർന്നെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലേത്തേതിനേക്കാൾ ആരോഗ്യനില...
- Advertisment -

Most Popular

- Advertisement -