Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsയുഎസ് പ്രസിഡന്റായി...

യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു

വാഷിംഗ്‌ടൺ : യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി പത്തരയ്‌ക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. യുഎസ് കാപ്പിറ്റോൾ മന്ദിരത്തിലായിരുന്നു ചടങ്ങുകൾ. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് ജോൺ റോബർട്സാണ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. യുഎസ് മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും തന്റെ അമ്മയുടേയും ബൈബിളുകൾ തൊട്ടായിരുന്നു സത്യപ്രതിജ്ഞ.

ഇന്ത്യയുടെ പ്രതിനിധിയായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചടങ്ങിൽ പങ്കെടുത്തു.ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോനി, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മെറ്റ മേധാവി മാർക്ക് സക്കർബർഗ് തുടങ്ങിയ വിശിഷ്ടാതിഥികൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിരോധനം

പത്തനംതിട്ട : മൈലപ്ര റോഡില്‍ ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ മിനിസിവില്‍ സ്റ്റേഷന്‍ മുതല്‍ എസ്‌പി ഓഫീസ് ജംഗ്ഷന്‍ വരെ ഇന്നും നാളെയും (നവംബര്‍ 12,13) വാഹന ഗതാഗതം നിരോധിച്ചു. കെഎസ്...

Kerala Lottery Results : 01-12-2024 Akshaya AK-679

1st Prize Rs.7,000,000/- AD 506035 (CHITTUR) Consolation Prize Rs.8,000/- AA 506035 AB 506035 AC 506035 AE 506035 AF 506035 AG 506035 AH 506035 AJ 506035 AK 506035...
- Advertisment -

Most Popular

- Advertisement -