Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaസുഗതോത്സവം : ഏകദിന...

സുഗതോത്സവം : ഏകദിന ദേശീയ പൈതൃക പരിസ്‌ഥിതി ശില്പശാല നടന്നു

ആറന്മുള : കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനംകുറിച്ച് ജന്മനാടായ ആറന്മുളയിൽ നാളെ വരെ നടക്കുന്ന സുഗതോത്സവം പരിപാടിയിൽ ഇന്ന് ഏകദിന ദേശീയ പൈതൃക പരിസ്‌ഥിതി ശില്പശാല നടന്നു. നാളെ വൈകീട്ട് മൂന്നിന് നവതി സമാപന സഭ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും.

എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് പരിസ്ഥിതി ശിൽപശാല ഉദ്ഘാടനം ചെയ്തു. പമ്പാനദി,പടയണി, ആറന്മുള കണ്ണാടി, പള്ളിയോടം എന്നീ നാലു വിഷയത്തിൽ ആറന്മുളയുടെ പൈതൃക സമ്പത്തുകളെക്കുറിച്ചുള്ള ചർച്ചകളും പഠനക്ലാസുകളും ശില്പശാലയിൽ നടന്നു.

ഐക്യരാഷ്ട്ര സഭയിൽ പൈതൃകകാര്യ ഉപദേശക കൗൺസിലിൽ ഭാരത പ്രതിനിധിയായി പ്രവർത്തിക്കുന്ന ഡോ.ബി . വേണുഗോപാൽ നേത്യത്വം നൽകി. തുടർന്ന് ഗാനസന്ധ്യ, ഓർമ്മപ്പൂക്കളം എന്നിവ ഉണ്ടായിരുന്നു.

നാളെ വൈകീട്ട് മൂന്നിനു നടക്കുന്ന സുഗത നവതി സമാപന സഭ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആറന്മുള വിജയാനന്ദ വിദ്യാപീഠം സ്കൂളിൽ ഉദ്ഘാടനം ചെയ്യും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം:30 പേർക്ക് പരിക്ക്

പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ച് അപകടം. 30 ലേറെ പേർക്ക് പരിക്കേറ്റു.  ചക്കുപാലത്തിന് സമീപത്താണ് അപകടം. അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ഒരു വശം പൂർണമായി തകർന്നു. ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോയ കെഎസ്ആർടിസി...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം വർണ്ണക്കൂട്- 2025

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം വർണ്ണക്കൂട്- 2025  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...
- Advertisment -

Most Popular

- Advertisement -