Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsസി-വിജില്‍:പെരുമാറ്റച്ചട്ട ലംഘനങ്ങള്‍...

സി-വിജില്‍:പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം

പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ലഭിച്ചത് 3429 പരാതികള്‍. ഇതില്‍ 3353 പരാതികള്‍ പരിഹരിച്ചു. 76 പരാതികളില്‍ നടപടികള്‍ പുരോഗമിക്കുന്നു. അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്‌ളക്‌സുകള്‍ എന്നിവയ്‌ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. കൂടുതല്‍ പരാതികളും അടൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ്. അടൂര്‍ 1662, ആറന്മുള 747, കോന്നി 446, റാന്നി 299 തിരുവല്ല 275 പരാതികളാണ് ലഭിച്ചത്.

ആലപ്പുഴ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 2239 പരാതികള്‍. ഇതില്‍ 2148 പരിഹരിക്കുകയും 88 എണ്ണം വിവിധ കാരണങ്ങളാല്‍ ഒഴിവാക്കുകയും ചെയ്തു. മൂന്ന് എണ്ണം അന്വേഷണത്തിലാണ്.

സി- വിജില്‍ ആപ്പില്‍ പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും. ജില്ല കണ്‍ട്രോള്‍ റൂമിലാണ് പരാതി ലഭിക്കുക. ആപ്പില്‍ ചിത്രങ്ങല്‍ എടുക്കാനുള്ള സൗകര്യമുണ്ട്. ഇതുപയോഗിച്ച് എടുക്കുന്ന തത്സമയചിത്രങ്ങള്‍ മാത്രമേ പരാതിയായി അയക്കാനാവൂ. പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തകഴി റെയിൽവേ മേൽപ്പാല നിർമ്മാണം : പ്രാരംഭ നടപടികൾ പൂർത്തിയായി

എടത്വ : അമ്പലപ്പുഴ–തിരുവല്ല സംസ്ഥാന പാതയിലെ തകഴി  ലെവൽ ക്രോസ് നമ്പർ 101-ൽ നിർദേശിച്ചിരിക്കുന്ന റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രാരംഭ നടപടികളും പൂർത്തിയായതായി മാവേലിക്കര എം പി കൊടിക്കുന്നിൽ സുരേഷ്...

പഹൽ​ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി

റിയോ ഡി ജനീറ : പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി. അതിര്‍ത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ലെന്നും ഭീകരര്‍ക്ക് താവളം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു. ഇറാനിൽ ഇസ്ര‌യേലും അമേരിക്കയും...
- Advertisment -

Most Popular

- Advertisement -