Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsറേഷൻ ട്രാൻസ്‌പോർട്ട്...

റേഷൻ ട്രാൻസ്‌പോർട്ട് കരാറുകാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വാതിൽപ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പിൻവലിച്ചു. സപ്ലൈകോ നൽകാനുള്ള കുടിശ്ശിക പൂർണ്ണമായും നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കഴിഞ്ഞ 24 ദിവസമായി കരാറുകാർ സമരം ചെയ്തത്

സെപ്റ്റംബർ മാസത്തെ തുകയുടെ 40 ശതമാനവും ഒക്ടോബർ, നവംബർ മാസങ്ങളിലെ തുകയുമാണ് കുടിശ്ശികയായിരുന്നത്. സെപ്റ്റംബറിലെയും ഒക്ടോബറിലെയും കുടിശ്ശിക പൂർണ്ണമായും നവംബർ മാസത്തെ തുകയുടെ 60 ശതമാനവും നൽകാമെന്ന് ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. ട്രാൻസ്‌പോർട്ട് കരാറുകാരുടെ സംഘടനാനേതാക്കൾ ,സപ്ലൈകോ സി.എം.ഡി പി. ബി. നൂഹ്, ഭക്ഷ്യവകുപ്പിലെയും സപ്ലൈകോയിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ന്യൂയോര്‍ക്കിൽ വെടിവെപ്പ് ; പോലീസുകാരനടക്കം 4 പേർ കൊല്ലപ്പെട്ടു

ന്യൂയോർക് : ന്യൂയോര്‍ക്കിലെ മിഡ്ടൗണ്‍ മാന്‍ഹാട്ടനിലുണ്ടായ വെടിവെപ്പിൽ പോലീസുകാരനടക്കം 4 പേർ കൊല്ലപ്പെട്ടു.തോക്കുമായെത്തിയ യുവാവ് ആളുക‍ൾക്കിടയിലേക്ക് വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിന് ശേഷം അക്രമി സ്വയം നിറയൊഴിച്ചു മരിച്ചു .ലാസ് വെഗാസില്‍നിന്നുള്ള ഷെയ്ന്‍ തമുര എന്ന...

ആലപ്പുഴയ്ക്ക് പ്രത്യേക പാക്കേജ് പരിഗണനയിൽ: റവന്യൂ മന്ത്രി എ പി അനിൽകുമാർ

ആലപ്പുഴ: കാലവർഷക്കെടുതി  ഉൾപ്പടെയുള്ള ദുരന്തസാഹചര്യങ്ങൾ കാര്യക്ഷമമായി പ്രതിരോധിക്കാൻ ജില്ലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നത് പരിഗണനയിലാണെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ. റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്ട്രേറ്റിൽ ചേർന്ന അവലോകന...
- Advertisment -

Most Popular

- Advertisement -