Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorപ്രഥമ ചെങ്ങന്നൂർ...

പ്രഥമ ചെങ്ങന്നൂർ പെരുമ പുരസ്കാരം  ഗോവ ഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക്  മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു

ചെങ്ങന്നൂർ: സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ചെങ്ങന്നൂർ പെരുമ പുരസ്കാരം  ഗോവ ഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. ചെങ്ങന്നൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ  കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രധാന വേദിയിൽ നടന്ന പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.രമേശ് ചെന്നിത്തല എംഎൽഎ മുഖ്യാതിഥിയായി.

നഗരസഭാധ്യക്ഷ ശോഭ വർഗ്ഗീസ്, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, കുടുംബശ്രീ ജില്ല മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് അലക്സാണ്ടർ തോമസ്,റിട്ട. എയർ വൈസ് .മാർഷൽ പി കെ ശ്രീകുമാർ,  ഡോ. എം എ ഉമ്മൻ, യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത,ജോർജ് തോമസ് , കവി കെ രാജഗോപാൽ എന്നിവരെ യോഗത്തിൽ ആദരിച്ചു.

കഴിഞ്ഞ ദിവസം അന്തരിച്ച ഹൃദ്രോഗ വിദഗ്ധൻ ഡോ. കെ എം ചെറിയാനെ യോഗത്തിൽ അനുസ്മരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂന്ന് സഹോദരങ്ങൾ ജീവിതത്തിനായി പോരാടുന്നു: ബ്ലഡ് സ്റ്റെം സെൽ ദാതാക്കളുടെ സഹായം തേടുന്നു.

തിരുവല്ല: ബീറ്റ തലസീമിയ എന്ന തീവ്രമായ രക്തരോഗത്താൽ വലയുന്ന മൂന്ന് സഹോദരങ്ങൾക്ക് മൂലകോശ ചികിത്സയ്ക്ക് സഹായം തേടുന്നു.  തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോട്ടയം സ്വദേശികളായ ഫൈസി (11), ഫൈഹ (10),...

നാളെ ഭാരത് ബന്ദ്: കേരളത്തിലും ആചരിക്കുമെന്ന് വിവിധ സംഘടനകൾ

തിരുവനന്തപുരം: റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയ്ക്കെതിരായാണ് ഓഗസ്റ്റ് 21 ന്...
- Advertisment -

Most Popular

- Advertisement -