Tuesday, February 4, 2025
No menu items!

subscribe-youtube-channel

HomeEducationസെലക്ഷന്‍ ട്രയല്‍...

സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി എട്ടിന്

പത്തനംതിട്ട : തിരുവനന്തപുരം വെള്ളായണി ശ്രീഅയ്യങ്കാളി മെമ്മോറിയല്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ്, പ്ലസ് വണ്‍ ക്ലാസുകളിലേക്കും ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശനത്തിനായി (എസ്.സി, എസ്.റ്റി വിഭാഗത്തിലുളളവര്‍ക്ക് മാത്രം) ജില്ലയില്‍ നിന്നുളള കായിക പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്കായി ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പതിന് തിരുവല്ല മാര്‍ത്തോമാ കോളജ് ഗ്രൗണ്ടില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും.

നിലവില്‍ നാല്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍) ആധാര്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം എത്തിച്ചേരണം. അഞ്ചാം ക്ലാസിലെ പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും പ്ലസ് വണ്‍ ക്ലാസിലെ പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാബത്ത അനുവദിക്കും. മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. ഫോണ്‍ 04712381601, 9447694394.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവ് പൊങ്കാല : പ്രാദേശിക അവധി

ആലപ്പുഴ : ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 13 വെള്ളിയാഴ്ച അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി

വയനാടിനായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ കൈമാറി

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  രാജി. പി. രാജപ്പൻ്റെ നേതൃത്വത്തിലാണ് ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്ത്...
- Advertisment -

Most Popular

- Advertisement -