Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി നഷ്ടപരിഹാര...

പക്ഷിപ്പനി നഷ്ടപരിഹാര വിതരണം നാളെ(06) : 3.06 കോടി രൂപ വിതരണം ചെയ്യും

ആലപ്പുഴ: കോഴി, താറാവ്, കാട കർഷകർക്കുള്ള പക്ഷിപ്പനി നഷ്ടപരിഹാര വിതരണത്തിൻ്റെയും ജന്തുക്ഷേമ വാരാചരണ സെമിനാറിൻ്റെയും ഉദ്ഘാടനം നാളെ(06)  ഉച്ചയ്ക്ക് മൂന്നുമണിക്ക്  ക്ഷീരവികസന  വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും. ചുങ്കത്തുള്ള സംസ്ഥാന കയർ മെഷീനറി നിർമ്മാണ കമ്പനി ഹാളിൽ നടക്കുന്ന ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനാവും.

2024 ഏപ്രിൽ മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയും തുടർന്ന് ധാരാളം പക്ഷികൾ ചാവുകയും രോഗപ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷികളെ ദയാവധം നടത്തുകയും ചെയ്തിരുന്നു.

ഇതുമൂലം ജീവനോപാധികൾ നഷ്ടപ്പെട്ട കർഷകർക്കുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനമാണ് ചടങ്ങില്‍ നടക്കുക. നഷ്ടപരിഹാരമായി 3.06 കോടി രൂപ വിതരണം ചെയ്യും. എം.പി.മാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.

ജന്തുക്ഷേമ വാരാചരണത്തിൻ്റെ ഭാഗമായി പരിപാടിക്ക് മുന്നോടിയായി ഉച്ചയ്ക്ക് രണ്ടുമണിക്ക് ‘പക്ഷിപ്പനിയും കരുതൽ നടപടികളും’, ‘ഏകാരോഗ്യവും ജന്തുജന്യരോഗങ്ങളും’ എന്നീ വിഷയങ്ങളിൽ സെമിനാറും നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം : തിരുവല്ലയിൽ ഏഴിന് അഭിമുഖം

പത്തനംതിട്ട : ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ നിയമനം നടത്തുന്നു. അഭിമുഖം ഫെബ്രുവരി ഏഴിന് രാവിലെ 9.30 ന് തിരുവല്ല എംപ്ലോയ്‌മെന്റ്...

പുല്‍വാമാ ആക്രമണത്തിന് പിന്നില്‍ എന്‍ഡിഎ സര്‍ക്കാരാണെന്ന് പറഞ്ഞ  ആന്റോ ആന്റണി രാജിവ് വധക്കേസിലെ  സംശയങ്ങള്‍ക്ക് മറുപടി പറയണം –  മേജര്‍ രവി

പത്തനംതിട്ട: പുല്‍വാമാ ആക്രമണത്തിന് പിന്നില്‍ എന്‍ഡിഎ സര്‍ക്കാരാണെന്ന് പറഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി രാജിവ് വധക്കേസിലെ തന്റെ സംശയങ്ങള്‍ക്ക് മറുപടി പറയണമെന്ന് മേജര്‍ രവി. ഇന്ദിരാ വധവും രാജീവ് വധവും തെരഞ്ഞെടുപ്പിന് തൊട്ട്...
- Advertisment -

Most Popular

- Advertisement -