Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsനിരോധിത ലഹരിയുൽപ്പന്നങ്ങളുടെ...

നിരോധിത ലഹരിയുൽപ്പന്നങ്ങളുടെ വില്പന: പുളിക്കീഴും തിരുവല്ലയിലും രണ്ട് പേരെ  പോലീസ് പിടികൂടി

തിരുവല്ല :  ലഹരിയുൽപ്പന്നങ്ങളുടെ വില്പനയ്ക്കെതിരായ നടപടിയിൽ
പുളിക്കീഴ് 10. 12 ഗ്രാം കഞ്ചാവുമായി യുവാവും  തിരുവല്ലയിൽ  900 പാക്കറ്റ് ഹാൻസ് കൂൾ  നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർ പ്രദേശ് സ്വദേശിയും അറസ്റ്റിലായി. ജില്ലാ പോലീസ് ഡാൻസാഫ് സംഘവും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

വിൽപ്പനക്കായി  വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച നിലയിൽ നെടുമ്പ്രം  പൊടിയാടി ചാപ്പുഴ വീട്ടിൽ ആകാശ് ബാബു (21) ആണ് 10.12 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാളുടെ കിടപ്പ് മുറിയിലെ കട്ടിലിൻെറ മെത്തയുടെ അടിയിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. രാത്രി 7.15 നാണ് സംയുക്ത റെയ്ഡിൽ പോലീസ് സംഘം ഇവ പിടിച്ചെടുത്തത്. പുളിക്കീഴ് എസ് എച്ച് ഓ അജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഡാൻസാഫ് സംഘത്തോടൊപ്പം, എസ് ഐ കെ സുരേന്ദ്രൻ,  എസ് സി പി ഓ മനോജ്‌ , സി പി ഓ മാരായ അലോക്, സന്ദീപ്, ശില്പ എന്നിവരും പങ്കെടുത്തു.

തിരുവല്ല  മഴുവങ്ങാടിന് സമീപത്തുനിന്നും  പാന്‍ മസാല വില്‍പനയുടെ മറവില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിവന്ന ഉത്തര്‍ പ്രദേശ് അസംഗഡ് ഗുലാമി ക പുര 113, ജംഗാളി ശങ്കർ  മകൻ ലവ് ശങ്കര്‍( 25 ) ആണ് പിടിയിലായത്. തൊള്ളായിരം പാക്കറ്റ്  ഹാന്‍സ് കൂൾ ഇനത്തിൽ പെട്ട നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍  ഇയാളിൽ നിന്നും പിടിച്ചെടുത്തു.

ഇത്തരം പരിശോധനകൾ ജില്ലയിൽ തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം പോക്‌സ് : വിദേശ രാജ്യങ്ങളിൽ നിന്നും യാത്ര ചെയ്തു വരുന്നവർ പ്രത്യേകം ശ്രദ്ധിക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ...

ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ ഐഎസ് ഭീകരസംഘടനയ്‌ക്ക് വേണ്ടി പ്രവർത്തിച്ച രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് ഐസിസ് ഭീകരരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലും ഭോപ്പാലിലും നടത്തിയ റെയ്‌ഡിനെത്തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് .പ്രതികൾ ഐഎസുമായി ബന്ധമുള്ളവരാണെന്നും...
- Advertisment -

Most Popular

- Advertisement -