Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഡോ. തിയോഡോഷ്യസ്...

ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് പി.എസ്. നായർ  ജന്മദിനാശംസകൾ നേർന്നു

തിരുവല്ല: എഴുപത്തിയേഴാമത്‌ ജന്മദിനം ആചരിക്കുന്ന  മാർത്തോമ്മാ  സഭ അധ്യക്ഷൻ  ഡോ  തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റും തിരുവിതാംകൂർ വികസന സമിതി ചെയർമാനുമായ പി.എസ്. നായർ തിരുവല്ലാ അരമനയിൽ എത്തി  ജന്മദിനാശംസകൾ നേർന്നു.

നാഷണൽ കൌൺസിൽ ഫോർ കമ്മ്യൂണൽ ഹാർമണി ഗ്ലോബൽ ഫോറം ചെയർമാൻ ജോസ് കോലത്ത് കോഴഞ്ചേരി, ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം വിക്ടർ ടി. തോമസ് എന്നിവരും അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു.

ഇത്തവണ മാരാമൺ കൺവെൻഷൻ വേദിയിൽ എത്തുന്നതിനും, പ്രസംഗങ്ങളും കൺവൻഷൻ ഗീതങ്ങളും കേൾക്കാൻ സാധിച്ചതിനും  പി.എസ്. നായർ സഭയെ നന്ദി അറിയിച്ചു. പ്രഭാത പ്രാർത്ഥനക്കു ശേഷം കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഗാ ജോബ് ഫെയര്‍

പത്തനംതിട്ട : കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി 15ന് മെഗാ ജോബ് ഫെയര്‍ നടക്കുന്നു. വിവിധ മേഖലകളിലായി 120ന് മുകളില്‍ ഒഴിവുകളുണ്ട്. ഫോണ്‍ : 9495999688.

കരൂർ ദുരന്തം : മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് വിജയ്

ചെന്നൈ : കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്.മഹാബലിപുരത്തെ ഹോട്ടലിലാണ് മരിച്ച 41 പേരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയത്.ഇരുന്നൂറിലേറെപ്പേർ ചടങ്ങിനെത്തിയിരുന്നു. എല്ലാ കുടുംബങ്ങൾക്കും സമ്പത്തികസഹായവും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും...
- Advertisment -

Most Popular

- Advertisement -