Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNewsപെരുനാട്ടിലെ ജിതിൻ്റെ...

പെരുനാട്ടിലെ ജിതിൻ്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്ന് –  അഡ്വ. പഴകുളം മധു

പത്തനംതിട്ട:  പെരുനാട് മോഡലിലാണ് സംസ്ഥാനത്തെമ്പാടും സി പി എം രക്തസാക്ഷികളെ സൃഷ്ടിക്കുന്നതെന്നും സിപിഎം രാഷ്ട്രീയമായി പിന്നോട്ട് പോവുകയും ലോകസഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അണികളെ പിടിച്ച് നിർത്താന്നുള്ള അടവാണ് രാഷ്ട്രീയ കൊലപാതക വിവാദമെന്നും കെ പി സിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു.

പത്തനംതിട്ട പ്രസ് ക്ലബ്ബിൽ വാർത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിയും സി പി എം  തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ നടക്കുന്നത്.  പത്തനംതിട്ടയിലെ രാഷ്ട്രീയ മുഖ്യധാരയിൽ നിന്നും ഒറ്റപ്പെട്ട സി പി എം  ബി ജെ പിയും പരസ്പരം ആരോപണം ഉന്നയിച്ച് മുഖ്യധാരയിലേക്ക് മടങ്ങി വരാനുള്ള രാഷ്ട്രീയ നാടകമാണ് നടത്തുന്നത്.

വിവാദത്തിന് പിന്നിൽ വലിയ ഗൂഡാലോചന ഉണ്ടെന്നും ഇത്തരം പ്രചരണങ്ങൾ മറ്റ് പലയിടത്തും സംഘർഷം ഉണ്ടാക്കുന്നതിന് കാരണമാകുമെന്നും അഡ്വ. പഴകുളം മധു പറഞ്ഞു. ഇരുകൂട്ടരും കൊലവിളി രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പരസ്പരം അഡ്ജസ്റ്റ് ചെയ്തുള്ള രാഷ്ട്രീയ കൊലപാതക സംവാദം നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനങ്ങളുടെ ഫിറ്റ്​നസ്​ പരിശോധനക്ക്​ സംസ്ഥാനത്ത്​ ഓട്ടോമേറ്റഡ്​ കേന്ദ്രങ്ങൾ വരുന്നു

തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്​നസ്​ പരിശോധനക്ക്​ സംസ്ഥാനത്ത്​ ഓട്ടോമേറ്റഡ്​ കേന്ദ്രങ്ങൾ വരുന്നു. കംപ്യൂട്ടർ ബന്ധിത യന്ത്രസംവിധാനത്തിലൂടെ വാഹനങ്ങൾ കയറി ഇറങ്ങിയാലുടൻ ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റ്​ ലഭിക്കുന്ന വിധത്തിലാണ്​ സെന്ററുകൾ രൂപകൽപ്പന ചെയ്യുന്നത്​. മോട്ടോർ വാഹന വകുപ്പ്​...

കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും: മേയർ വി വി രാജേഷ്

തിരുവനന്തപുരം: ജൂൺ 29 ന് നടക്കുന്ന  കൗൺസിൽ യോഗത്തിൽ  പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടുമെന്നു തിരുവനന്തപുരം മേയർ വി വി രാജേഷ്. കോർപറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി ഏറ്റവും സേഫ് ആണെന്നും...
- Advertisment -

Most Popular

- Advertisement -