Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaയുവജനക്ഷേമ ബോർഡ്...

യുവജനക്ഷേമ ബോർഡ് മണിനാദം നാടൻപാട്ട് മത്സരം

ആലപ്പുഴ : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ആലപ്പുഴ  ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മണിനാദം നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു. വെണ്മണി ആറ്റുപുറം കുടുംബ ഹാളിൽ സംഘടിപ്പിച്ച പരിപാടി  കേരള കലാമണ്ഡലം ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആർ.എൽ.വി രാമകൃഷ്ണൻ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.

യുവജനക്ഷമ ബോർഡ് അംഗം എസ്. ദീപു അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ആർ.എൽ.വി  രാമകൃഷ്ണനെ മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

ചടങ്ങിൽ യുവജന ക്ഷേമ ബോർഡ് അംഗം ടി. ടി ജിസ്‌മോൻ മുഖ്യാതിഥി ആയി. ചടങ്ങിന്റെ ഭാഗമായി വെണ്മണി അക്ഷരമുറ്റം ക്ലബ്ബിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം മെമന്റോ നൽകി അനുമോദിച്ച.

മത്സരത്തിൽ പെരുമ്പളം പെരുമ ഒന്നാ സ്ഥാനവും., ഗദ്ദിക നാടൻ പഠന കേന്ദ്രത്തിന് രണ്ടാം സ്ഥാനവും ജയകേരള ആർട്‌സ് & സ്‌പോർട്‌സ്  ക്ലബ്ബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കിയ ടീമിന്  യഥാക്രമം 25000, 10000, 5000 രൂപ ക്യാഷ് അവാർഡും ട്രോഫിയുംവിതരണം ചെയ്തു. ഒന്നാം സ്ഥാനം ലഭിച്ച ടീം തൃശ്ശൂർ ചാലക്കുടിയിൽ  നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു : നിയന്ത്രണം വിട്ട സ്വകാര്യ ബസ് തെങ്ങിലിടിച്ച് അപകടം

പാലാ : ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞു വീണതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്വകാര്യ ബസ് തെങ്ങിലിടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു . ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു. ഇടമറ്റം സ്വദേശി എം.ജി.രാജേഷ്(43)...

മൂലം വള്ളംകളി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി

ആലപ്പുഴ: മൂലം ജലോത്സവ ദിനമായ നാളെ (22) ശനിയാഴ്ച ഉച്ചയ്ക്കു ശേഷം കുട്ടനാട് താലൂക്കിലെ നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ...
- Advertisment -

Most Popular

- Advertisement -